HOME
DETAILS
MAL
വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; പൊലിസ് നിസംഗത അവസാനിപ്പിക്കണമെന്ന്
backup
September 20 2016 | 21:09 PM
കെല്ലൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പൊലിസിന്റെ നിസംഗതയില്‍ കെല്ലൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ഭര്‍ത്താവും കാരക്കാമല സ്വദേശിയുമായ കാഞ്ഞായി മജീദിനെ അറസ്റ്റു ചെയ്തെങ്കിലും നാളുകളേറെയായിട്ടും പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരികയോ കാര്യമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. കേസന്വേഷണം കാര്യക്ഷമാക്കിയില്ലെങ്കില് പ്രക്ഷോപം നടത്താനും യോഗം തീരുമാനിച്ചു. സി.കെ ഉസ്മാന് ഹാജി അധ്യക്ഷനായി. വനിതാ ലീഗ് ദേശിയ ജന.സെക്രട്ടറി ജയന്തി രാജന് ഉദ്ഘാടനം ചെയ്തു. സലീം കേളോത്ത്, അബ്ബാസ് ചെമ്പന്‍, സൗജത്ത് ഉസ്മാന്, ഇസ്മായില്‍ കീപ്രത്ത്, അഷ്റഫ് അയാത്ത്, നുച്ച്യന്‍ റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."