മീനാക്ഷി വിലാസം സ്കൂള്‍ അവഗണനയുടെ നടുവില്‍
മേപ്പാടി: പഞ്ചായത്തിലെ ഏക തമിഴ്മീഡിയം സ്കൂളായ മീനാക്ഷി വിലാസം ഗവ. എല്‍.പി സ്കൂള്‍ അവഗണനയുടെ നടുവില്‍. കള്ളാടി മഖാമിന് സമീപത്തുനിന്നും മീനാക്ഷി എസ്റ്റേറ്റിലൂടെ 600 മീറ്റര്‍ ഉള്ളിലായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിലേക്ക് സഞ്ചാര യോഗ്യമായ റോഡില്ല.
കുട്ടികള്‍ ചെളി നിറഞ്ഞ മണ്‍പാതയിലൂടെയാണ് സ്കൂളിലേക്കെത്തുന്നത്. ആള്‍താമസമില്ലാത്ത പ്രദേശത്തെ സ്കൂളിലേക്ക് കുട്ടികള്‍ വന്യ മൃഗങ്ങളെ ഉള്‍പടെ ഭയന്നാണ് പോകുന്നത്.
സ്കൂളിലേക്ക് റോഡ് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. സ്കൂളില്‍ കുടിവെള്ള കണക്ഷനും ഇല്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നാട്ടുകാര്‍ കുട്ടികളെ പറഞ്ഞയക്കാന്‍ മടിക്കുകയാണ്. 22 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 10 കുട്ടികള്‍ നാലാം ക്ലാസിലാണ്.
ഈ കുട്ടികള്‍ ഉപരിപഠനത്തിനായി പോകുന്നതോടെ ആടുത്ത അധ്യായന വര്‍ഷത്തേക്ക് 12 കുട്ടികള്‍ മാത്രമായി ചുരുങ്ങും. ഈ അധ്യായന വര്‍ഷാരംഭത്തില്‍ ഒന്നാം ക്ലാസില്‍ മൂന്ന് കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്.
ഈ നില തുടര്‍ന്നാല്‍ സ്കൂളിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകും. സ്കൂളിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സി.കെ ശശീന്ദ്രന് എം.എല്‍.എക്ക് നാട്ടുകാര്‍ നിവേദനവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."