ഓണപ്പൊട്ടനെ മര്‍ദിച്ച സംഭവം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
നാദാപുരം: തിരുവോണ നാളില്‍ പരമ്പരാഗത ഓണപ്പൊട്ടന്‍ വേഷം കെട്ടിയ യുവാവിനെ മര്‍ദിച്ച കേസില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വിഷ്ണുമംഗലത്തെ മത്തത്ത് പ്രണവ്, തെക്കേ മീത്തലെക്കണ്ടിയില്‍ നവീന്‍, ചെറിയ തെറ്റത്ത് അനീഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
അതേസമയം, വേഷം കെട്ടിയ ഓണപ്പൊട്ടന്‍ അപമാനിച്ചതായുള്ള യുവതിയുടെ പരാതിയില്‍ സജീഷിനെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
സംഭവം നാദാപുരം മേഖലയില്‍ വന്‍ വിവാദമായിരിക്കുകയാണ്. ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന സംഘപരിവാര്‍ നയത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. പരമ്പരാഗത വേഷം കെട്ടി വിഷ്ണുമംഗലത്തെ അത്യോട്ടു ക്ഷേത്ര പ്രദേശത്തെ വീടുകളില്‍ പതിവായി സന്ദര്‍ശനം നടത്തുന്നത് സജീഷാണ്.
ഓണത്തിനു വീടുകളില്‍ മാവേലിവേഷം കെട്ടുന്ന മലയ സമൂഹത്തോടും കീഴാള സമൂഹത്തോടും സംഘപരിവാറിന്റെ അസഹിഷ്ണുതയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് അക്രമത്തിനു പിന്നിലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."