HOME
DETAILS

പ്രതിപക്ഷ അംഗങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി

  
backup
September 20 2016 | 21:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d



കുന്ദമംഗലം: വാര്‍ഡ് അംഗങ്ങള്‍ക്ക് വാര്‍ഷിക ഫണ്ട് നല്‍കുന്നതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങളായ ബഷീര്‍ പടാളിയില്‍, പി. പവിത്രന്‍, എം.എം സുധീഷ് കുമാര്‍, ശിവാനന്ദന്‍, സനിലാ വേണുഗോപാല്‍, സുനിത   കുറുമണ്ണില്‍, ദീപാ വിനോദ് എന്നിവരാണ് യോഗം തടസപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ കുന്ദമംഗലത്ത് പ്രകടനം നടത്തി.
 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനുവദിച്ചതില്‍ വിവേചനം കാണിച്ചുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത് പറഞ്ഞു. ഈ വാര്‍ഷിക പദ്ധതിയില്‍ 114780368 രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകരാം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബാക്കിവന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയാണിത്. ഗ്രാമസഭാ നിര്‍ദേശങ്ങള്‍ പരിഗണിച്ചും പദ്ധതികളുടെ മുന്‍ഗണന അനുസരിച്ചുമാണ് പദ്ധതി രൂപീകരണം നടത്തിയത്. വാര്‍ഡുകളിലേക്ക് ഫണ്ട് വീതം വയ്ക്കുന്ന പതിവില്ല. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നിര്‍ദേശം പൂര്‍ണമായും പരിഗണിക്കാറുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കാണിക്കാറില്ല.
തുടര്‍ന്നും ഫണ്ടുകള്‍ ലഭ്യമാകുമ്പോള്‍ പൊതുപ്രവൃത്തികളും അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളും മുന്‍ഗണന നല്‍കി നടപ്പിലാക്കും. എന്നാല്‍ പൊതുപ്രവൃത്തികള്‍ യാതൊന്നും ഏറ്റെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ നിലപാടിനോട് യോജിക്കാനാവില്ലെന്നും ടി.കെ സീനത്ത് കൂട്ടിച്ചേര്‍ത്തു. പാശ്ചാത്തല മേഖലയില്‍ എല്ലാ മെമ്പര്‍മാര്‍ക്കും എട്ടുലക്ഷം രൂപ അനുവദിച്ചപ്പോള്‍ ചില ഭരണപക്ഷ മെമ്പര്‍മാര്‍ക്ക് അനുവദിച്ചത് അല്‍പ്പം കൂടിപ്പോയെന്നാരോപിച്ചാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ ഭരണസമിതി യോഗം തടസപ്പെടുത്തിയത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago