നീലേശ്വരം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ മാനേജരെ ഉപരോധിച്ചു
മുക്കം: ബോണസ് വിതരണം ചെയ്യാത്തതിലും കൂലി വര്‍ധന പൂര്‍ണമായി നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് തിരുവമ്പാടി എസ്റ്റേറ്റ് നീലേശ്വരം ഡിവിഷനില്‍ തൊഴിലാളികള്‍ മാനേജരെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഉപരോധം നടന്നത്.
സമരം ശക്തമായതോടെ പൊലിസും സ്ഥലത്തെത്തി. ഇന്നു മൂന്നു മണിക്കു ചര്‍ച്ച നടത്താമെന്ന ധാരണയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി തിരുവമ്പാടി എസ്റ്റേറ്റില്‍ ഓണത്തിനു മുന്‍പ് ബോണസ് വിതരണം ചെയ്യാറുണ്ട്. ഇത്തവണ ഓണവും പെരുന്നാളും ഒന്നിച്ചെത്തിയിട്ടും ബോണസ് നല്‍കിയില്ല. ഒരു വര്‍ഷം മുന്‍പു പ്രഖ്യാപിച്ച കൂലിവര്‍ധനയും ഇനിയും നടപ്പായിട്ടില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. 20 ശതമാനം കൂലി വര്‍ധിപ്പിച്ചപ്പോള്‍ 33 ശതമാനം ജോലിഭാരം കൂട്ടണമെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. മന്ത്രിതലത്തില്‍ വരെ ചര്‍ച്ച നടത്തിയെങ്കിലും ഇതിനു പരിഹാരമുണ്ടായിട്ടില്ല.
മറ്റു തൊഴിലാളികള്‍ക്കു വാരിക്കോരി ആനുകൂല്യങ്ങള്‍ നല്കിയപ്പോള് തോട്ടങ്ങളില്‍ ഇത്തവണ വറുതിയുടെ ഓണക്കാലവും പെരുന്നാളുമാണു കഴിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."