അനുഗുണമല്ലാത്ത വഴികളിലൂടെ സ്ഥാനം നേടുന്നവരെ ലീഗ് വച്ചുപൊറുപ്പിക്കില്ല: കെ.പി.എ മജീദ്
പെരിന്തല്‍മണ്ണ: അനുഗുണമല്ലാത്ത വഴികളിലൂടെ തെരഞ്ഞടുപ്പില്‍ സ്ഥാനങ്ങള്‍ക്കായി നീക്കങ്ങള്‍ ഉണ്ടാണ്ടയാല്‍ അത്തരക്കാരെ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പെരിന്തല്‍മണ്ണ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയകമ്മിറ്റികള്‍ നിലവില്‍ വരുന്നതോടെ മുസ്‌ലിംലീഗിന് പുതുജീവന്‍ ലഭിക്കും. ലീഗിന്റെ അടിത്തറ ശക്തിപ്പെടുത്തും. തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും ഭാരവാഹിത്വത്തിലേക്കു കടന്നു വരാവുന്ന തരത്തില്‍ താഴെ തട്ടുമുതലുള്ള തെരഞ്ഞെടുപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം നടത്തും. ജനവിരുദ്ധതയും അഴിമതിയും ആരോപിച്ച് അധികാരത്തിലെത്തിയ ഇടതുപക്ഷം ജനവിരുദ്ധ നയങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും പ്രതിരൂപമായി മാറിയിരിക്കുകയാണ്. മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി അടച്ചു പൂട്ടുമെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്ന് സര്‍ക്കാര്‍ പിറകോട്ടു പോയി. മദ്യലോബികള്‍ അനുയോജ്യമായ നയരൂപീകരണത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എ, തെരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങളായ എം.കെ ഖാദര്‍ ഹാജി, ജബ്ബാര്‍ഹാജി, ജില്ലാ സെക്രട്ടറി സലീം കുരുവമ്പലം, മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, എ.കെ നാസര്‍ എ.കെ മുസ്തഫ, കെ.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അലിമാസ്റ്റര്‍, പ്രൊഫ.ഷൈഖ് മുഹമ്മദ്, ശീലത്ത് വീരാന്‍കുട്ടി, കെ.അലിഅക്ബര്‍, കൊളക്കാടന്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."