HOME
DETAILS

മലമ്പുഴ ചീഞ്ഞുനാറുന്നു; മൂക്കുപൊത്തി വിനോദ സഞ്ചാരികള്‍

  
backup
September 20 2016 | 23:09 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%9a%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81




പാലക്കാട്: ചീഞ്ഞളിഞ്ഞു കിടക്കുന്ന മാലിന്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം വിനോദ സഞ്ചാരികളെ മൂക്കുപൊത്തിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെത്തുന്നവരാണ് മൂക്കും പൊത്തി നടക്കുന്നത്. വൃന്ദാവനത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലെ കനാലിലും പരിസര പ്രദേശങ്ങളിലും കുമിഞ്ഞുകൂടിയ മാലിന്യമാണ് വിനോദ സഞ്ചാരികള്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതം വിതയ്ക്കുന്നത്.
ഓണക്കാലമായതിനാല്‍ മലമ്പുഴയില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാലിന്യങ്ങള്‍ മലമ്പുഴയുടെ കവാടത്തില്‍ തന്നെ കുമിഞ്ഞുകൂടി കിടക്കുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. പ്ലാസ്റ്റിക് സാധനങ്ങള്‍ മുതല്‍ പഴം, പച്ചക്കറി തുടങ്ങി നാട്ടിലുളള എല്ലാ സാധനങ്ങളും മാലിന്യകൂമ്പാരത്തില്‍ ഇടംപിടിച്ചിരിക്കുന്നു. എല്ലാം ചീഞ്ഞളിഞ്ഞ അവസ്ഥയില്‍ കൊണ്ടിട്ടിരിക്കുന്നതിനാല്‍ മലമ്പുഴയിലെങ്ങും ഇരട്ടി ദുര്‍ഗന്ധമാണ് പരക്കുന്നത്.
മലമ്പുഴ വൃന്ദാവനത്തിനകത്തുകൂടി കടന്നുവരുന്ന ചെറിയ കനാലില്‍ മാലിന്യങ്ങള്‍ കിടക്കുന്നതു വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. കെട്ടികിടക്കുന്ന വെളളത്തില്‍ മാലിന്യമെല്ലാം അഴുകിയ നിലയിലാണ്. കറുത്തനിറമുളള അഴുക്കുവെളളത്തില്‍ കൊതുകുകളും കൂത്താടികളും ഓടികളിക്കുകയാണ്.
മാലിന്യനീക്കം കാര്യക്ഷമമല്ലാത്തതാണ് മാലിന്യപ്രശ്‌നത്തിന് കാരണമെന്ന് പൊതുപ്രവര്‍ത്തകരായ ഗോപാലനും ബോബിയും പറയുന്നു.   മാലിന്യപ്രശ്‌നത്തിനുമുന്നില്‍ മലമ്പുഴ പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. പ്രവേശനകവാടത്തിനുമുന്നിലെ മാലന്യദുരിതത്തെപ്പറ്റി നിരവധിതവണ അധികാരികള്‍ക്ക് പരാതി നല്‍കിയതാണ്. എന്നാല്‍ നാളിതുവരെയായും ഒരു നടപടി ഉണ്ടായിട്ടില്ല. മാത്രമല്ല ദിവസംചെല്ലുന്തോറും മാലിന്യം കൂടുതല്‍ ചീഞ്ഞളിയുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  4 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  4 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  4 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  4 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  4 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  4 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  4 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  4 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  4 days ago