HOME
DETAILS

ഐഎസ് എല്‍: ഇന്ന് ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

  
Web Desk
April 06 2024 | 06:04 AM

todays match in isl

ഐ.എസ്.എല്ലിലെ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിലേറ്റ ദയനീയ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എവേ മത്സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടുന്നു. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളം സമ്മര്‍ദങ്ങളില്ലാതെയാകും കളിക്കുക. കാരണം ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. അതിനാല്‍ ഇന്നത്തേത് വാം അപ് മത്സരമായി കളിക്കാനാവും ബ്ലാസ്റ്റേഴ്‌സിന്റെ തീരു മാനം.

അഡ്രിയാന്‍ ലൂണ, ദിമിത്രി ഡയമന്റക്കോസ്, ഫെസെര്‍നിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളൊന്നും ഇന്ന് ടീമിനൊപ്പമില്ല. അവസാന മത്സര കളിച്ച പ്രമുഖ താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തിയാകും ബ്ലാസ്റ്റേഴ്‌സ് ടീമിനെ കളത്തിലിറക്കുകയെന്ന് പരിശീലകന്‍ ഇവാന്‍ വുക മനോവിച്ച് വ്യക്തമാക്കി.

 എട്ടു ദിവസത്തിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന മൂന്നാമത്തെ മത്സരമാണിന്ന്. മാര്‍ച്ച് 30നായിരുന്നു ജംഷഡ്പൂരിനെതിരേയുള്ള എവേ മത്സരം കഴിഞ്ഞത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് മതിയായ വിശ്രമത്തിന് പോലും സമയം ലഭിച്ചിട്ടില്ല. മൂന്നിനായിരുന്നു കൊച്ചിയിലെ മത്സരം കഴിഞ്ഞത്. പിന്നീട് പരിശീലനത്തിനും വിശ്രമത്തിനും കാര്യമായ സമയം ലഭിച്ചിട്ടില്ലെന്ന് ഇവാന്‍ വ്യക്തമാക്കി. ഇന്നത്തെ മത്സരഫലത്തെ ആശ്രയിക്കേണ്ടതില്ല എന്നതിനാല്‍ പ്രമുഖ താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തുമെന്നും ഇവാന്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago