ഐപിഎല്‍: ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാനെതിരെ
ഐപിഎല്‍ 19ാം മത്സരത്തില്‍ ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാനെ നേരിടും. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബിക്ക് ജയിക്കാനായത്. എന്നാല്‍ ലീഗില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് തോല്‍വി അറിയാതെയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ എത്തുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണവര്‍. ഹോം ഗ്രൗണ്ടില്‍ അവര്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചു. ഇന്നത്തെ മാച്ചും അവരുടെ ഹോം ഗ്രൗണ്ടായ ഇന്‍ഡോറിലെ സവായ് മന്‍സിങ് സ്റ്റേഡിയത്തില്‍ ആണെന്നതിനാല്‍ രാജസ്ഥാന് തന്നെയാണ് വിജയ സാധ്യത.
ബാംഗ്ലൂരിനെ സംബന്ധിച്ച് ബൗളര്‍മാരുടെ മോശം ഫോമാണ് തലവേദനയാവുന്നത്. കോഹ്ലിയും കാര്‍ത്തിക്കും അടങ്ങുന്ന ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും ബോളേഴ്‌സിന് ടീം ടോട്ടല്‍ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. മറുവശത്ത് രാജസ്ഥാന്‍ ആണെങ്കില്‍ മികച്ച ഫോമിലുമാണ്.
ബാംഗ്ലൂര്‍ ടീം;
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റന്‍),ഗ്ലെന്‍ മാക്‌സ്വെല്‍,വിരാട് കോലി,രജത് പാട്ടിദാര്‍,അനൂജ് റാവത്ത്,ദിനേശ് കാര്‍ത്തിക്,സുയാഷ് പ്രഭുദേശായി,വില്‍ ജാക്‌സ്,മഹിപാല്‍ ലോംറോര്‍,കരണ്‍ ശര്‍മ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗര്‍,വൈശാഖ് വിജയകുമാര്‍,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാന്‍ഷു ശര്‍മ്മ,രാജന്‍ കുമാര്‍,കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്,യാഷ് ദയാല്‍,
ടോം കുറാന്‍,ലോക്കി ഫെര്‍ഗൂസണ്‍,സ്വപ്നില്‍ സിംഗ്,സൗരവ് ചൗഹാന്‍
രാജസ്ഥാന്‍ ടീ:
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍),ജോസ് ബട്ട്‌ലര്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍,യശസ്വി ജയ്‌സ്വാള്‍,ധ്രുവ് ജൂറല്‍,റിയാന്‍ പരാഗ്, ഡോനോവന്‍ ഫെരേര,കുനാല്‍ റാത്തോഡ്,രവിചന്ദ്രന്‍ അശ്വിന്‍,
കുല്‍ദീപ് സെന്‍,നവദീപ് സൈനി, പ്രസിദ് കൃഷ്ണ,സന്ദീപ് ശര്‍മ്മ,ട്രെന്റ് ബോള്‍ട്ട്,യുസ്വേന്ദ്ര ചാഹല്‍,
ആദം സാമ്പ,അവേഷ് ഖാന്‍,റോവ് മാന്‍ പവല്‍,ശിവംദുബെ,ടോം കോഹ്ലര്‍കാഡ്‌മോര്‍,ആബിദ് മുഷ്താഖ്, നാന്ദ്രെ ബര്‍ഗര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."