HOME
DETAILS

ബി.ജെ.പി ദേശീയ കൗണ്‍സില്‍ നഗരം നാലുനാള്‍ സുരക്ഷാ-ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടും

  
backup
September 21 2016 | 23:09 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-6





കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ നാളെ തുടങ്ങാനിരിക്കെ നഗരവും പരിസരവും കനത്ത സുരക്ഷയില്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള പല നേതാക്കളും ഇന്നു കോഴിക്കോട്ടെത്തും. അതിനാല്‍ വാഹന ഗതാഗതസ്തംഭനം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ ഇന്നു മുതല്‍ നാലുദിവസം പൊതുജനം നേരിടേണ്ടിവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മൂന്നു ദിവസത്തെ കൗണ്‍സിലില്‍ സംബന്ധിക്കാനെത്തുന്നതിനാല്‍ നഗരം അതീവ സുരക്ഷയിലായിരിക്കും. കേന്ദ്രമന്ത്രിസഭയിലെ 43 പേര്‍ ഈ ദിവസങ്ങളില്‍ കോഴിക്കോട്ടുണ്ടാകും.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരില്‍ ഭൂരിഭാഗം പേരും ഇവിടെയായിരിക്കുന്നതിനാല്‍ ഫലത്തില്‍ കുറച്ചുദിവസത്തേക്കെങ്കിലും കോഴിക്കോട്ട് രാജ്യതലസ്ഥാനത്തേതിനു തുല്യമായ സുരക്ഷ ഒരുക്കേണ്ട ഗതികേടിലാണു കേന്ദ്ര, കേരള പൊലിസും മറ്റു സുരക്ഷാ വിഭാഗങ്ങളും. അതീവസുരക്ഷ വേണ്ട നിരവധി നേതാക്കള്‍ക്ക് ഉചിതമായ സുരക്ഷ ഒരുക്കി മൂന്നു ദിവസത്തെ സമ്മേളനം നടത്താന്‍ തക്ക ശേഷിയുള്ള നഗരമല്ല കോഴിക്കോട്. അതു വകവയ്ക്കാതെ സമ്മേളനം നടത്തുമ്പോള്‍ പൊതുജനങ്ങളാണു ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത്.
കൗണ്‍സിലില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും താമസിക്കാനായി കോഴിക്കോട് നഗരത്തിലെയും മലപ്പുറം, വയനാട് ജില്ലകളിലെ ചില ടൗണുകളിലെയും ഹോട്ടലുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. 24നാണു പ്രധാനമന്ത്രി എത്തുന്നത്.
നരേന്ദ്ര മോദി നഗരത്തിലൂടെ കടന്നുപോകുന്ന സമയങ്ങളില്‍ ഈ റോഡുകള്‍ വഴിയുള്ള ഗതാഗതം തടസപ്പെടും. അതീവസുരക്ഷാ കാറ്റഗറിയില്‍പെട്ട മറ്റു നേതാക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം നഗരത്തിലെ ഹോട്ടലുകളില്‍ നിന്നു സമ്മേളന സ്ഥലത്തേക്കും തിരിച്ചുമൊക്കെ പോകുന്ന സന്ദര്‍ഭങ്ങളിലും വാഹനഗതാഗതത്തിനു നിയന്ത്രണം വേണ്ടിവരും.
ഇത്രയും പേര്‍ക്കു സുരക്ഷയൊരുക്കാന്‍ പറ്റിയ നഗരങ്ങള്‍ രാജ്യത്തു നിരവധിയുണ്ടെന്നിരിക്കെയാണു പരിമിതമായ സൗകര്യമുള്ള കോഴിക്കോട്ട് പരിപാടി നടത്തുന്നത്. വന്‍ തോതില്‍ പണം ധൂര്‍ത്തടിച്ചാണ് മൂന്നു ദിവസത്തെ കൗണ്‍സില്‍ നടത്തുന്നത്. നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും പടം വച്ച ഫ്‌ളക്‌സുകളും കൊടികളും നഗരം നിറഞ്ഞിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  19 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago