അസീസിയാ ആക്രമണം: സംഘടനകള്‍ പ്രതിഷേധ യോഗം നടത്തി
കൊല്ലം: അസീസിയ മെഡിക്കല്‍കോളജ് ചെയര്‍മാനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ,സാമുദായിക,വിദ്യാഭ്യാസരംഗങ്ങളിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കൊല്ലം കര്‍ബലയില്‍ പ്രതിഷേധ യോഗം നടന്നു.
യോഗത്തില്‍ ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കേരളാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി,കേരളാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാനസമിതിയംഗം മൂവാറ്റുപ്പുഴ അഷ്‌റഫ് മൗലവി,ഡോ. പി.എ മുഹമ്മദ്കുഞ്ഞ് സഖാഫി(ഖാദിസിയ്യ),ജലീല്‍ മുസ്ലിയാര്‍(ജമാ അത്ത് കൗണ്‍സില്‍ യൂത്ത്‌വിംഗ്),എം.എ സമദ്,മൈലക്കാട് ഷാ,കെ.പി മുഹമ്മദ്,എ.കെ സലാഹുദ്ദീന്‍,ഷെഫീഖ്,മുന്‍ എം.എല്‍.എ എ.യൂനുസ്‌കുഞ്ഞ്,പാങ്ങോട് ഖമറുദ്ദീന്‍ മൗലവി,തേവലക്കര അലിയാരുകുഞ്ഞ് മൗലവി,മനുഷ്യാവകാശ കൗണ്‍സിലംഗം ബിജു രാമചന്ദ്രന്‍,എ.എ ഷാഫി മെക്ക,ഡോ. അബ്ദുല്‍സലാം,ജെ.എം അസ്ലം,പ്രൊഫ. അബ്ദുല്‍സലാം,ആസാദ് റഹീം,കണ്ണനല്ലൂര്‍ നിസാം,വൈ ഉമറുദ്ദീന്‍(മെക്ക),കെ.യു മുഹമ്മദ് മുസ്തഫ,അബ്ദുള്ള മൗലവി,കോയാക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷേധിച്ചു
കൊല്ലം: അസീസിയ മെഡിക്കല്‍കോളജ് ചെയര്‍മാനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതില്‍ മുസ്ലീം എഡ്യൂക്കേഷണല്‍ കല്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ അസോസിയേഷന്‍(മെക്ക)ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈ ഉമറുദ്ദീന്‍ അധ്യക്ഷനായി. ലത്തീഫ് മാമൂട് ഉദ്ഘാടനം ചെയ്തു. ജെ.എം അസ്‌ലം,കെ.യു മുഹമ്മദ് മുസ്തഫ,എ. കോയാക്കുട്ടി,അബ്ദുല്‍ അസീസ് മേവറം,നാസര്‍ മേവറം,നൗഷാദ് തട്ടാമല എന്നിവര്‍ സംസാരിച്ചു.
അപലപനീയം
കൊല്ലം: സമരത്തിന്റെ മറവില്‍ ന്യൂനപക്ഷസമുദായത്തിലെ പ്രമുഖരെ തെരഞ്ഞുപിടിച്ചു മര്‍ദ്ദിക്കുന്ന ഇടതുനയം അവസാനിപ്പിക്കണമെന്നു കെ.പി.സി.സി മൈനോറിറ്റി സെല്‍ ജില്ലാ ചെയര്‍മാന്‍ നവാസ് റഷാദി ആവശ്യപ്പെട്ടു. അസീസിയാ മെഡിക്കല്‍കോളജ് ചെയര്‍മാനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച സംഭവം അപലപനീയമാണെന്നും റഷാദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."