HOME
DETAILS
MAL
കരിമരുന്ന് അപകടം; തെളിവെടുപ്പ് നടത്തി
backup
September 27 2016 | 23:09 PM
തേഞ്ഞിപ്പലം: വെല്‍ഡിങിനിടെ തീപ്പൊരി തെറിച്ച് കരിമരുന്നിന് തീപിടിച്ച് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി.പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തൊഴിലാളികളില്‍ നിന്നു കുന്ദമംഗലം മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. സയന്റിഫിക് പരിശോധക പി മിനിയുടെ നേതൃത്വത്തിലുള്ള സംഘവും പൊലിസും അപകടമുണ്ടായ ക്ഷേത്ര പരിസരത്തെ ഷെഡ്ഡ് പരിശോധിച്ചു. അപകടത്തില്‍ കത്തിയതിന്റെ സാംപിളുകള്‍ ശേഖരിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയറസാഖ് തോട്ടത്തിലും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."