HOME
DETAILS

കവിതയ്ക്കു വേണ്ടി ഒരു വെല്ലുവിളി

  
backup
April 27 2016 | 08:04 AM

%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b5%86
ജമീല്‍ അഹ്മദ് എങ്ങനെയായിരിക്കണം കവിത എന്നതിനെക്കുറിച്ച് ഏകശിലാത്മകമായ തീരുമാനങ്ങളടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലതന്നെ. ഏറ്റവും ചുരുങ്ങിയത് അത് കവിതയെങ്കിലുമായിരിക്കണം എന്നതേ ഒരാള്‍ക്ക് പറയാനാവൂ. അത് പറയുമ്പോഴേക്ക് അയാള്‍ 'പഴഞ്ചനും പുതിയ ഭാവുകത്വത്തെ തിരിച്ചറിയാത്തവനു'മായിപ്പോവുകയാണ് എന്ന ദുരന്തം ഏറ്റുവാങ്ങിക്കൊണ്ട് ചില കാര്യങ്ങള്‍ ഉറക്കെ പറയാനാണ് ഈ കുറിപ്പ്. മലയാള കവിത നന്നായിട്ടുവേണം കണ്ണടയ്ക്കാന്‍ എന്ന ജീവിതാഭിലാഷമോ, കവിത നന്നായാല്‍ എല്ലാം നന്നായി എന്ന അമിതപ്രതീക്ഷയോ ഉണ്ടായിട്ടല്ല. പുതുകവിതയുടെ അന്തംകെട്ട പോക്കില്‍ ആശങ്കപ്പെടാനുള്ള അവകാശമെങ്കിലും വായനക്കാര്‍ക്കുണ്ട് എന്ന് സ്ഥാപിക്കുവാനാണ് ഈ വര്‍ത്തമാനങ്ങള്‍. എങ്ങനെ വേണമെങ്കിലും കവിതയെഴുതാനും അത് പ്രസിദ്ധീകരിക്കാനും ഇപ്പോള്‍ ചിലര്‍ക്കു കിട്ടിയ സ്വാതന്ത്ര്യത്തെക്കാള്‍ അസഹനീയമല്ല ഈ അവകാശം. മലയാളത്തില്‍ ഇന്നെഴുതപ്പെടുന്ന കവിതകളെല്ലാം അരോചകവ്യഹരാങ്ങളാണെന്നും നല്ലതൊക്കെയും എഴുതിക്കഴിഞ്ഞുവെന്നും അടച്ചുപറയാനുമല്ല ഈ കുറിപ്പ്. മികച്ച രചനകള്‍ ഇപ്പോഴും എഴുതപ്പെടുന്നുണ്ട്. അതു പക്ഷേ, 'എത്രയോ കയ്പ്പുകള്‍ കുടിച്ചുവറ്റിച്ചശേഷം ലഭിക്കുന്ന ഇത്തിരിശ്ശാന്തിതന്‍ ശര്‍ക്കര' മാത്രമാണെന്ന് തുറന്നുപറയാതെ വയ്യ. കവിത എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതെല്ലാം ഒരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കാന്‍ കുതൂഹുലമുള്ള പലരുടെയും തോന്നലാണിത്. മലയാളത്തിലിപ്പോള്‍ കവിതയെഴുതുന്നവരാണ് കൂടുതല്‍. അത് അത്രയും എളുപ്പമാണെന്നതുകൊണ്ടുകൂടിയാണത്. പ്രത്യേകിച്ച്, കുട്ടികളെഴുതുന്ന കവിതകള്‍ പോലും വളരെപ്പെട്ടെന്ന് പുസ്തമാക്കാനുള്ള സംവിധാനങ്ങള്‍ ആധുനിക അച്ചടി സൗകര്യങ്ങള്‍ നല്‍കുന്നതുകൊണ്ട് പ്രശസ്തിയാഗ്രഹിക്കുന്നവര്‍ ഈ രംഗത്തേക്ക് വേഗം ആകൃഷ്ടരാകുന്നു. അരക്കാശ് ചെലവാക്കാതെ പുസ്തകമിറക്കാനാകും എന്നതിനാല്‍ പ്രസാധകര്‍ യുവകവികളെ പുസ്തകക്കാരാക്കാന്‍ വലവീശിനടക്കുകയാണ്. വെറുതെ കുത്തിക്കുറിക്കുന്നതാണ് കവിത എന്ന ധാരണ പരത്തുവാന്‍ പ്രാമാണികരായ എഴുത്തുകാരുടെ രചനകള്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവരുദ്ദേശിക്കുന്ന അര്‍ഥമല്ലല്ലോ ഈ ഗദ്യരൂപങ്ങള്‍ സാധാരണക്കാരായ വായനക്കാരിലുല്‍പ്പാദിപ്പിക്കുക. കവിതയെന്ന വ്യാജപ്പേരിലെത്തുന്ന എന്തിനും അര്‍ഥമുണ്ടാവുമെന്ന ദുരവസ്ഥയിലേക്കാണ് അത് മലയാളക്കവിതയെ എത്തിച്ചത്. പഴയ കവിതയ്ക്ക് പാട്ടെങ്കിലുമുണ്ടായിരുന്നു ബാക്കി. വൃത്തമെന്നത് അത്ര മോശപ്പെട്ട വിദ്യയൊന്നുമല്ല. ഗദ്യത്തോളം വായനക്കാരനെ വഞ്ചിക്കാനാവില്ല വൃത്തത്തിന്. വളരെ ചെറിയ ഉക്തിവൈചിത്ര്യങ്ങള്‍ നിരന്തരമെഴുതി കവിതയെന്ന ലേബലില്‍ അച്ചടിക്കാനും അതാണ് പുതിയ കവിതയുടെ രചനാതന്ത്രമെന്ന് ബോധ്യപ്പെടുത്താനും സംഘടിതമായ ശ്രമങ്ങള്‍തന്നെ മലയാളത്തിലുണ്ടായി എന്നത് ദുഃഖകരമാണ്. ഉക്തിവൈചിത്ര്യം കവിതയല്ലെന്നോ അതില്‍ കവിതയില്ലെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം. അതുമാത്രമാണ് കവിത എന്ന് ധരിച്ചിട്ടുണ്ട് പുതുക്കക്കാരെങ്കിലും. നമ്മോടൊപ്പം എത്ര വായനക്കാരുണ്ട് എന്നോ മലയാളത്തിന്റെ തനിമയാര്‍ന്ന ഭാവുകത്വമെന്താണെന്നോ തിരിച്ചറിയാന്‍ ആരും മെനക്കെട്ടില്ല. ഒരുകാലത്ത് തമിഴ് ഇളംമുറക്കവികളെ അനുകരിക്കുകയായിരുന്നു നമ്മുടെ യുവകവികള്‍. തമിഴിനാകട്ടെ അത്തരമൊരു കവിതാവഴക്കത്തിന്റെ വലിയ പാരമ്പര്യമുണ്ട്. തിരുക്കുറള്‍ ഉത്തരാധുനിക മലയാളക്കവിതയിലെ ഉക്തിവൈചിത്ര്യങ്ങളെ അമ്പരപ്പിക്കും. പക്ഷേ ആരാണ് വായിച്ചുനോക്കാന്‍ മെനക്കെടുന്നത്. മലയാളത്തിന്റെ തനത് കാവ്യഭാവുകത്വം പക്ഷേ തമിഴില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് മലയാളക്കവിതയിലിനി ഉണ്ടാകേണ്ടത്. എസ്സെമ്മെസ്സും ഫെയ്‌സ്ബുക്കും വാട്‌സാപും കവിതയുടെ ശവപ്പറമ്പുകള്‍ തീര്‍ത്തുവെന്ന കുറ്റപ്പെടുത്തല്‍, അവ കവിതയുടെ പുതുജനാധിപത്യമാണ് എന്ന വാദത്തോളം അബദ്ധമല്ല. ജനാധിപത്യം വിപണിയുടെ ആവശ്യംകൂടിയാണ് എന്ന രഹസ്യവും നാം മനസിലാക്കേണ്ടതുണ്ട്. കൂടുതല്‍ ആളെത്തുമ്പോള്‍ കൂടുതല്‍ ഉപഭോഗം നടക്കുന്നു. പല പ്രസാധനക്കാരും കവികളില്‍നിന്ന് കാശ് പിരിച്ച് പുസ്തകമിറക്കി അത് അവര്‍ക്കുതന്നെ വിറ്റഴിച്ച് ധനികരായി. മലയാളത്തില്‍ ചെറുകഥയും നോവലും പുതിയ ഭാവുകത്വങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കവിത പരസ്പരം ഓണ്‍ലൈനില്‍ ചാറ്റാനുള്ള നാടന്‍കളിയായി മാറി. പുതുമുറക്കാര്‍ ആ കവിതക്കളിക്കു പിന്നാലെ കഥയറിയാതെ കൂട്ടംകൂട്ടമായി ചെന്നു. അവര്‍ പറയുന്നത് കേള്‍ക്കാനുള്ളത് അവര്‍ മാത്രമായി. ഇന്ന് കവിതാപുസ്തകങ്ങള്‍ കവികള്‍മാത്രം വായിക്കുന്നു. അവര്‍ പരസ്പരം വാങ്ങി വിജയിപ്പിക്കുന്നു. അവര്‍ അവര്‍ക്കുതന്നെ അവാര്‍ഡ് കൊടുക്കുന്നു. അവരവരുടെ പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിച്ചേരുന്ന കവിസുഹൃത്തുക്കള്‍ പരസ്പരം കവിത വായിച്ച് കേള്‍പ്പിക്കുന്നു. കവികള്‍തന്നെ കൈയടിക്കുന്നു. കവിത വായിച്ച് വായിച്ച് നേരം വെളുപ്പിച്ചു, നൂറ്റൊന്നു കവികള്‍ ഒരുമിച്ച് സെഞ്ചുറിയടിച്ചു, എല്ലാ സ്‌കൂള്‍കുട്ടികളും കവിതയെഴുതി ഗിന്നസ് റെക്കോര്‍ഡിട്ടു, അഞ്ചാം വയസില്‍ അഞ്ചു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നിങ്ങനെ പ്രാദേശികലേഖകര്‍ക്ക് ആഘോഷിക്കാനുള്ള കൗതുകവാര്‍ത്തയായി മലയാള കവിതയുടെ വര്‍ത്തമാനം മാറിപ്പോയിരിക്കുന്നു. യഥാര്‍ഥ വായനക്കാര്‍ മാത്രം കവിതയെവിടെ, കവിതയെവിടെയെന്ന് ഖേദിക്കുന്നു. ചെറുകിട ഹാസ്യനടനെ അനുകരിക്കാന്‍ പാടുപെടുന്ന സൂപ്പര്‍സ്റ്റാറിനെപ്പോലെ മലയാളത്തിലെ മികച്ച കവികള്‍ കോളജുകുമാരന്‍മാരെ അനുകരിച്ച് കവിതയെഴുതാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു ദുഃഖം. പത്താംക്ലാസുകാരന്‍ ഓട്ടോഗ്രാഫിലെഴുതുന്ന മട്ടിലുള്ള കവിതകള്‍ പ്രമുഖരുടെ പേരില്‍ അച്ചടിച്ച് പ്രസിദ്ധീകരണങ്ങളും സംതൃപ്തരാകുന്നു. അതില്‍ ചിലത് വായനക്കാരനെ വെള്ളംകുടിപ്പിക്കുന്നു, ചിലത് പച്ചവെള്ളംപോലെ കുടിച്ച് ഒഴിച്ചുകളയേണ്ടിവരുന്നു. അതിന്റെ പൊലിമയില്‍ വീണുപോകുന്ന യുവകവികളാകട്ടെ, പലരും അവയ്ക്കുപുറമെ വായിച്ചത് തങ്ങളുടെ കവിതമാത്രം, എഴുതാനറിയുന്നത് അത്തരം കവിതമാത്രം എന്ന നിലയിലുള്ളവരാണ്. മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരില്‍ അധികവും കവിതയെഴുതിത്തുടങ്ങിയവരാണ്. ഇന്ന് ചിലര്‍ കവിതയെഴുതിത്തുടങ്ങി മറ്റൊന്നും എഴുതാനറിയാത്തതിനാല്‍ അവിടത്തന്നെ ഒടുങ്ങുന്നു. മലയാളക്കവിതയുടെ വായനക്കാരെ ഏറ്റവുമധികം വഞ്ചിച്ചത് പലപ്പോഴെങ്കിലും അവതാരികയെഴുത്തുകാരാണ്. അവതാരികയെഴുതി ഉപജീവനം നടത്തുന്നവര്‍ക്ക് പുതുകവിതയെ ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ ഞെട്ടലുണ്ടാക്കിയേ തീരൂ. തങ്ങളൊരിക്കല്‍ കേമമാണെന്ന് പറഞ്ഞുപോയി എന്ന തെറ്റു ചെയ്തതിന് വെള്ളംകുടിക്കുകയാണവര്‍. ഫെയ്‌സ്ബുക്കിലുണ്ടാകുന്ന കവിതാവ്യായാമങ്ങള്‍ ഒരു പരിധിവരെ സാധാരണ വായനക്കാരനെ ബാധിക്കുന്നില്ല. കാരണം അത് പുസ്തകങ്ങളെപ്പോലെ വിലകൊടുത്ത് തോളിലിടേണ്ടതില്ലല്ലോ. അതിനാല്‍ ഈ പ്രതികരണത്തില്‍ അവയെ അപരസ്ഥാനത്തുനിറുത്തുന്നില്ല. സോഷ്യല്‍ മീഡിയയിലെ കവിതാവിനോദങ്ങളെ അത്തരമൊരു വ്യവഹാരരൂപത്തിന്റെ സാധ്യതകളെക്കൂടി കണക്കിലെടുത്താണ് വിലയിരുത്തേണ്ടത്. എന്നാല്‍, അച്ചടിച്ചു വിതരണംചെയ്യുന്ന പത്രപ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും അതേ വ്യവഹാരരൂപം ആവര്‍ത്തിക്കുന്നത് മലയാള സാഹിത്യത്തിനും അതിന്റെ വായനക്കാര്‍ക്കും ഗുണം ചെയ്‌തേക്കില്ല. ഫേയ്‌സ്ബുക്കില്‍ നല്‍കുന്ന കമന്റുകളെ ആരും 'ലേഖന'മെന്നു വിളിക്കാറില്ല. നേരംപോക്കു കഥകളെ ആരും 'ചെറുകഥ' എന്നു വിളിക്കാറില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ വരിമുറിച്ച് എന്തെഴുതിയാലും അത് 'കവിത'യാകും. വ്യത്യസ്തത തന്നെയാണ് സൗന്ദര്യം. മലയാള കവിതയുടെ പുതുരൂപം ഏകതാനമായ ആവര്‍ത്തനം കൊണ്ട് ചെടിച്ചുപോയിരിക്കുന്നു. കവികള്‍ തീപ്പെട്ടിക്കൊള്ളികള്‍ പോലെ ഒരേ ഭാഷയും വിഷയങ്ങളുമായി കവിതക്കോളങ്ങളില്‍ നിറയുന്നത് വായനക്കാരെ ഒട്ടധികം നിരാശപ്പെടുത്തുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയെങ്കിലും പുതുകവികളില്‍നിന്ന് വൃത്തത്തിലുള്ള രചനകളും ദീര്‍ഘകാവ്യങ്ങളും ചില ബൃഹദാഖ്യാനങ്ങളും വായനക്കാര്‍ ആഗ്രഹിക്കുന്നു. ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും വായിച്ച് മടുത്തുവെന്നുതന്നെ കരുതിക്കോളൂ. പുതിയ ജീവിതത്തിന്റെ ഗൂഢരഹസ്യങ്ങളെ ആവിഷ്‌കരിക്കുന്ന, ആഴത്തിലുള്ള കവിതകള്‍ തേടി നടക്കുന്ന വായനക്കാര്‍ക്കുവേണ്ടിയാണ് ഇത് അപേക്ഷിക്കുന്നത്. ആര്‍ഷഭാരതത്തിലെ കവിതയിലെങ്കിലും പുലര്‍ന്നുകഴിഞ്ഞ ഈ 'മഹത്തായ ജനാധിപത്യ'ത്തില്‍, സൗന്ദര്യകവിതയുടെ പാരമ്പര്യപക്ഷത്തുള്ള ന്യൂനപക്ഷ പൗരന്മാരും ജീവിക്കട്ടെ. അയഞ്ഞ രീതിയിലുള്ള പത്രവാര്‍ത്താ കവിതകളോടൊപ്പം മുറുക്കമാര്‍ന്ന സാന്ദ്രഭാവനകളും വായനക്കാര്‍ക്ക് നല്‍കുമോ. ഇങ്ങനെ, കവിതയുടെ സാമൂഹികതയും രാഷ്ട്രീയവും വീണ്ടെടുക്കാന്‍ ഈ ആഹ്വാനം ഒരു വെല്ലുവിളിയായി പുതുകവികള്‍ക്ക് സ്വീകരിക്കാമോ..!?


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  a day ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  a day ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  a day ago