ആധാരം എഴുത്തുകാരുടെ 48 മണിക്കൂര്‍ ധര്‍ണ സമാപിച്ചു
കല്‍പ്പറ്റ: ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സബ്സ്ക്രൈബേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 48 മണിക്കൂര്‍ പണിമുടക്കും സബ്രജിസ്ട്രാര്‍ ഓഫിസ് ധര്‍ണയും സമാപിച്ചു. കല്‍പ്പറ്റക്ക് പുറമേ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് ധര്‍ണ നടത്തിയത്.
രണ്ടു ദിവസമായി കല്‍പ്പറ്റ സബ്രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നടത്തിവന്ന ധര്‍ണയുടെ സമാപന സമ്മേളനം പി.പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ രാജന്, ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. ശ്രീനിവാസന്, അഡ്വക്കറ്റ് ക്ലര്‍ക് സംസ്ഥാന പ്രസിഡന്റ് കെ. പ്രകാശന്, സാം പി. മാത്യു, പി.യു.സി.ഐ ജില്ലാ സെക്രട്ടറി നസീറുദ്ദീന്‍, സി.ഐ.ടി. ജില്ലാ സെക്രട്ടറി സുഗതന്, സി.വി ഗോപി, സനത്ത്കുമാര്, ജയചന്ദ്രന് നായര്‍, കുഞ്ഞികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."