ആതുര സേവനരംഗത്ത് ആത്മാര്‍ഥ സേവനം അനിവാര്യം: ഹസന് ഫൈസി
പെരുമ്പാവൂര്‍: ആതുരസേവന രംഗത്ത് ആത്മാര്‍ഥ സേവനം നടത്തുവാന്‍ യുവ സമൂഹം ശ്രമിക്കണമെന്നു സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന് ഫൈസി പ്രസ്താവിച്ചു. അശരണരായ രോഗികളെ സഹായിക്കാനും അവര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ എത്തിക്കാനും ശ്രദ്ധിക്കണം.
പെരുമ്പാവൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റര്‍ ചെറുവേലികുന്ന് ഇസ്ലാമിക് സെന്ററില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു.
മേഖലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ദാരിമി മലയിടംതുരുത്ത് അധ്യക്ഷനായിരുന്നു. സുഫിയാന് ബാഖവി മുഖ്യപ്രഭാഷണം നടത്തി. മേഖല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹുദവി ആമുഖപ്രഭാഷണം നടത്തി.
എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. സിയാദ് ചെമ്പറക്കി, എസ്ബിവി റെയ്ഞ്ച് കണ്‍വീനര്‍ അബ്ദുല്‍ റഷീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് മൗലവി, സെക്രട്ടറി സി.എസ് നാസര്‍, ബാസിത്, നേതാക്കളായ ഇസ്മായില്‍ മൗലവി, ഹനീഫ ഫൈസി, ഇബ്രാഹിം വടക്കനേത്തില്‍, ദിലീഫ് റഹ്മാന്, സക്കീര്‍ ചെറുവേലിക്കുന്ന്, ഹസൈനാര്‍ വടക്കനേത്തില്‍ റഈഫ് എന്നിവര്‍ സംസാരിച്ചു. സഹചാരി മേഖല കണ്‍വീനര്‍ അനസ് താഴത്താന്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ മനാഫ് ചെറുവേലിക്കുന്ന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."