കാത്തിരിപ്പിന് വിരാമം; ഗ്രാമപഞ്ചായത്ത് വളപ്പില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു
പൂച്ചാക്കല്‍: കാത്തിരിപ്പിനൊടുവില്‍ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വളപ്പില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം നിര്‍മിച്ചതും പിന്നീട് പലകാരണങ്ങളാല്‍ സ്ഥാപിക്കാനാകാതെ ഒരു വര്‍ഷത്തോളം ശില്‍പ്പി അജിമോന് പള്ളിപ്പുറത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയുമായിരുന്നു ഗാന്ധിപ്രതിമ.
2015 ഒക്ടോബര്‍ രണ്ടിനു സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ഗാന്ധിപ്രതിമ ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ഥാപിക്കാനാകാത്തത് വിവാദമായതോടെയാണ് അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്.
ഇന്നലെ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് സമിതി യോഗം ഉടന്‍ തന്നെ ഗാന്ധിപ്രതിമ പഞ്ചായത്തില്‍ നിര്‍മിച്ചിരിക്കുന്ന മണ്ഡപത്തില്‍ സ്ഥാപിക്കാനും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വിശിഷ്ടാതിഥികളെ പങ്കെടുപ്പിച്ച് പിന്നീട് അനാച്ഛാദനം നടത്താനും തീരുമാനിച്ചു. ഇതനുസരിച്ച് ഇന്നലെ രാത്രിയോടെ ഏഴര അടി നീളമുള്ള പൂര്‍ണകായ പ്രതിമ ജനപ്രതിനിധികളടക്കം ഒട്ടേറെ പേരുടെ സാന്നിധ്യത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."