ഈര്‍ക്കിലില്‍ രൂപങ്ങള്‍ തീര്‍ത്ത് മാധവന്
വളാഞ്ചേരി: ഈര്‍ക്കിലില്‍ മനോഹരമായ രൂപങ്ങള്‍ തീര്‍ത്തു ശ്രദ്ധേയനാവുകയാണ് കൊടുമുടി മാപ്പിളവളവില് മാധവന്(30). വീടു മുതല്‍ ജീപ്പു വരെയുള്ള കലാരൂപങ്ങള്‍ മാധവന്റെ കലാവിരുതിനു മാറ്റുകൂട്ടിയിട്ടുണ്ട്.
ഈര്‍ക്കിള്‍ കൊണ്ടുണ്ടാക്കിയ വീട്ടില്‍ കിണറും സ്വിമ്മിങ് പൂളുമെല്ലാം ഉണ്ട്. എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചു വീട്ടുമുറ്റം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. മാധവന് ഉണ്ടാക്കിയ ജീപ്പിന്റെ ചിത്രത്തിനു സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം ലഭിച്ചു.
15 വര്‍ഷത്തോളമായി മെക്കാനിക്കായി ജോലി ചെയ്തുവരുന്ന ഈ യുവാവു ജോലി സമയം കഴിഞ്ഞു വീട്ടിലെത്തിയാല്‍ ഈര്‍ക്കിലുകള്‍ വെട്ടി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. മൂന്നു മാസത്തെ പരിശ്രമത്തിനൊടുവില്‍ ഉണ്ടാക്കിയതാണു ജീപ്പ്.
വിനോദമായി തുടങ്ങിയ നിര്‍മാണ പ്രവൃത്തി വരുമാനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ജീപ്പും കാറുമെല്ലാം നിര്‍മിക്കുമെങ്കിലും സ്വന്തമായി വാഹനം വാങ്ങിക്കണമെന്ന ആഗ്രഹമൊന്നും മാധവനില്ല. വെറുതെ സമയം കളയാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടു തന്നെ കൂടുതല്‍ രൂപങ്ങള്‍ നിര്‍മിച്ചു വരുമാനം കണ്ടെത്താന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."