HOME
DETAILS
MAL
റെഡ് ക്രോസ് യൂനിറ്റ് സമര്‍പ്പണവും നേത്ര പരിശോധനയും
backup
October 07 2016 | 23:10 PM
വളാഞ്ചേരി: മാറാക്കര എ.യു.പി സ്കൂള്‍ പി.ടി.എയുടെയും എടപ്പാള്‍ റൈഹാന്‍ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ നാളെ രാവിലെ ഒന്‍പത് മുതല്‍ 12.30വരെ സ്കൂളില്‍ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാപും നടത്തും. ഇതിന്റെ ഉദ്ഘാടനവും സ്കൂളില്‍ ആരംഭിക്കുന്ന ജൂനിയര്‍ റെഡ്ക്രോസ് യൂനിറ്റിന്റെ സമര്‍പ്പണവും പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് ഗഫൂര്‍ മണ്ടായപ്പുറം, ഷാബു ചാരത്ത്, അധ്യാപകരായ എന്‍.എം പരമേശ്വരന്, വി.ടി തങ്ങള്‍, കെ. പ്രകാശ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."