HOME
DETAILS
MAL
മോദിയുടെ ബിരുദം പരിശോധിക്കാന്‍ ആം ആദ്മി സംഘം ഇന്നും എത്തും
backup
May 10 2016 | 22:05 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വ്യാജമാണെന്നു ചൂണ്ടിക്കാട്ടി അത് പരിശോധിക്കാന്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സംഘം ഇന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെത്തും. ഇന്നലെ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെത്തി സംഘത്തിന് വൈസ് ചാന്‍സലറെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നുവരാന്‍ നിര്‍ദേശിച്ച് അവരെ മടക്കി അയക്കുകയായിരുന്നു.
വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ കാണാന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, സഞ്ജയ് സിങ്, ദിലിപ് പാണ്ഡെ, ആശിശ് ഖേതന് എന്നിവരാണ് എത്തിയത്. എന്നാല്‍ രണ്ടുമണിക്കൂറോളം വൈസ് ചാന്‍സലറെ കാണാന്‍ വേണ്ടി പുറത്തുകാത്തുനിന്ന തങ്ങളോട് വി.സി തിരക്കിലാണെന്നും കാണാന്‍ കഴിയില്ലെന്നും ഇന്നു വരാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്ന് നേതാവ് ഖേതന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്ന് ഡല്‍ഹി സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."