സഹോദരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജേഷ്ടന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി
മണ്ണഞ്ചേരി:സഹോദരനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജേഷ്ടന്‍ വധിക്കാന്‍ ശ്രമിച്ചതായി പരാതി.മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 17 -ാംവാര്‍ഡില്‍ ഇന്ദീവരത്തില്‍ ഇന്ദുധര പ്രേമധരപ്രകാശാണ് ജേഷ്ടസഹോദരനെതിരെ പരാതിനല്‍കിയത്. മാധ്യമഫോട്ടോഗ്രാഫറായ ഇന്ദു കുടുംബംവകയായ കാവില്‍ സന്ധ്യാവിളക്കിടാന്‍ എത്തിയപ്പോഴായിരുന്നു ജേഷ്ടന്റെ ആക്രമണം.തലയ്ക്ക് സാരമായി പരിക്കേറ്റ ഇന്ദുധരനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ മണ്ണഞ്ചേരി പൊലീസിനോടാണ് ജേഷ്ടനെതിരെ അനുജന്‍ മൊഴിനല്‍കിയത്.
ഇത് മൂന്നാംതവണയാണ് ഇത്തരത്തിലെ അക്രമണമെന്നും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിശദമായി അന്വേഷിച്ച പൊലീസ് ജേഷ്ടനും സര്‍വ്വേവിഭാഗം ഉദ്യോഗസ്ഥനുമായ അജിത്തിനെതിരെ വധശ്രമക്കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ചെയ്തു.
സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പ്പദമായ സംഭവം നടന്നത് ഇന്ദുധരപ്രേമധരപ്രകാശ് അപകടനിലതരണംചെയ്തു.ഭൂസ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് തുടര്‍ച്ചയായ അക്രമണങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."