മലപ്പട്ടം ഹൈസ്ക്കൂളിന് ഇനി അന്താരാഷ്ട്ര നിലവാരം
ശ്രീകണ്ഠപുരം: വിദ്യാലയങ്ങളെ ഉന്നതിയിലെത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ കര്‍മ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ മലപ്പട്ടം എ കുഞ്ഞിക്കണ്ണന് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തിരഞ്ഞെടുത്തു. ഓരോ മണ്ഡലത്തിലേയും അഞ്ചുവിദ്യാലയങ്ങള് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടില്‍ മലപ്പട്ടം സ്കൂളിനെ തിരഞ്ഞെടുത്തത്.
11 കോടി രൂപ മുതല്‍ മുടക്കില്‍ അഞ്ചുവര്‍ഷം കൊണ്ട് സ്കൂളിനെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനാണു പദ്ധതി. ആദ്യ വര്‍ഷത്തില്‍ രണ്ടു കോടി രൂപയാണു സ്കൂളിന് അനുവദിക്കുക. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് ഒരു കോടി രൂപ സമാഹരിക്കണം. വര്‍ഷം തോറും രണ്ടു കോടി രൂപ വീതം സര്‍ക്കാറില്‍ നിന്നു ലഭിക്കും. അഞ്ച് വര്‍ഷം കൊണ്ട് 10 കോടിയും ആദ്യ വര്‍ഷം സമാഹരിച്ച ഒരു കോടിയും ചേര്‍ത്താണ് 11 കോടി ചെലവ് വരുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധനസമാഹരണത്തിനും പ്രവര്‍ത്തനത്തിനുമായി ആദ്യ പ്രാദേശിക യോഗം അടിച്ചേരിയിലാണു നടന്നത്. അന്താരാഷട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സ്കൂളുകളില്‍ സ്വിമ്മിംഗ് പൂള്, ക്രിക്കറ്റ്, ടെന്നിസ്, ഫുട്ബോള്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ക്കു പ്രത്യേകം കളിസ്ഥലങ്ങള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് അന്താരാഷട്ര നിലവാരത്തിലേക്കു സ്ക്കൂള് ഉയര്‍ത്തുന്ന പദ്ധതി അറിയിക്കാന്‍ നവംബര്‍ ആദ്യവാരത്തില്‍ മലപ്പട്ടത്തു വിളംബര ഘോഷയാത്ര നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."