പഴശ്ശി അണക്കെട്ട്: എമര്‍ജന്‍സി ഷട്ടറിന്റെ അറ്റകുറ്റപ്പണി തുടങ്ങി
ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടിലെ ഷട്ടറുകളുടെയും ഭിത്തികളുടെ ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാനുള്ള പണി തുടരുന്നു. ഇതിന്റെ ഭാഗമായി എമര്‍ജന്‍സി ഷട്ടറിന്റെ അറ്റകുറ്റപ്പണി തുടങ്ങി. കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ മുതല്‍ അണക്കെട്ട് തുറന്നിടുകയും നവംബര്‍ ആദ്യം ഷട്ടറുകള്‍ അടച്ച് വെള്ളം തടഞ്ഞുവയ്ക്കുകയുമാണ് പതിവ്. നവംബര്‍ മുതല്‍ മെയ് അവസാനം വരെ ഏഴുമാസത്തോളം അണക്കെട്ടില്‍ വെള്ളം നിറഞ്ഞിരിക്കേണ്ട സമയമാണ്. എന്നാല്‍ ഈവര്‍ഷം പ്രധാനപ്പെട്ട അറ്റകുറ്റപ്പണിയായതിനാലാണ് മൂന്ന് മാസം ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിയത്. നിലവില്‍ അണക്കെട്ടിന്റെ കിഴക്കുഭാഗത്തെ 10 ഷട്ടറുകളാണ് ഇപ്പോള്‍ ഒന്നായി തുറന്നു വിട്ടിരിക്കുന്നത്. അറ്റകുറ്റ പണിയുടെ ഭാഗമായി ഇനി ഡിസംബറില്‍ മാത്രമേ വെള്ളം സംഭരിക്കാന്‍ തുടങ്ങുകയുള്ളു. ഈ സമയത്ത് എതെങ്കിലും ഭാഗത്ത് ചോര്‍ച്ചയുണ്ടെങ്കില്‍ തടയാന്‍ വേണ്ടിയുള്ള എമര്‍ജന്‍സി ഷട്ടറിന്റെ അറ്റകുറ്റപണിയാണ് നിലവില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."