HOME
DETAILS

മദ്‌റസകളില്‍ മുഅല്ലിം ഡേ ആചരിച്ചു

  
backup
October 16 2016 | 20:10 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1%e0%b5%87

ഊരകം: മുഅല്ലിം ഡേയോടനുബന്ധിച്ചു മദ്‌റസകളില്‍ വിവിധ പരിപാടികള്‍ നടത്തി. വിവിധ മദ്‌റസകളില്‍ പ്രാര്‍ഥനാസംഗമം, രക്ഷാകര്‍തൃ സംഗമം, മജ്‌ലിസുന്നൂര്‍, പതാക ഉയര്‍ത്തല്‍, ബോധവല്‍ക്കരണം, ഖബര്‍ സിയാറത്ത്, പരിസര ശുചീകരണം തുടങ്ങിയവ നടന്നു.

കോട്ടുമല ഫലാഹിയ്യ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിം അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍, ഫൈസല്‍ സഖാഫി, മുഹമ്മദ് സിറാജുദ്ദീന്‍ റഹ്മാനി നേതൃത്വം നല്‍കി. ഫലാഹിയ്യ ബ്രാഞ്ച് മദ്‌റസയില്‍ അബ്ദു മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി. മജ്‌ലിസുന്നൂര്‍ സദസും നടന്നു.
കോട്ടുമല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന സിയാറത്തിന് അബ്ദുസ്സലാം ഫൈസി നേതൃത്വം നല്‍കി. കളത്തിങ്ങല്‍ മൊയ്തീന്‍, റാഷിദ് നാണത്ത്, മേലേതില്‍ ഹംസ, എം.പി അലവി, ഇബ്‌റാഹീം ബാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.


വള്ളിക്കുന്ന്: കടലുണ്ടി നഗരം മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ കെ.പി മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ബറക്കത്തലി ഫൈസി, പി.വി മുജീബ് റഹ്മാന്‍ സംസാരിച്ചു.
ആനങ്ങാടി ദാറുല്‍ ഉലൂം മദ്‌റസയില്‍ സയ്യിദ് പൂകോയ കുട്ടി തങ്ങള്‍ പതാക ഉയര്‍ത്തി. സ്വാലിഹ് തങ്ങള്‍. സവാദ് ദാരിമി, ഷാജഹാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു.


തിരൂരങ്ങാടി: കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ മഹല്ല് സെക്രട്ടറി ബാവഹാജി പതാക ഉയര്‍ത്തി. ഖബര്‍ സിയാറത്തിനു ഫസ്‌ലുറഹ്മാന്‍ ഫൈസി അരീപ്പാറ നേതൃത്വം നല്‍കി. കെ.പി.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം സഹീറുദ്ദീന്‍ ബദ്‌രി അധ്യക്ഷനായി.കെ.ടി.എം ദാരിമി കൂമണ്ണ, പരപ്പനങ്ങാടി റെയ്ഞ്ച് സെക്രട്ടറി കുഞ്ഞിമുഹമ്മദ് മന്നാനി, ഗഫൂര്‍ മാസ്റ്റര്‍, ബാവ ഹാജി, യൂസുഫ് ഹാജി, ഫൈസല്‍ കുന്നുമ്മല്‍, സ്റ്റാര്‍ അഹമ്മദ്, മുസ്ത്വഫ മുസ്‌ലിയാര്‍, ബദ്‌റുദ്ദീന്‍ ചുഴലി, ഇബ്‌റാഹീം ബാഖവി, ജലീല്‍ ഫൈസി, റഫീഖ് സഖാഫി, അസീസ് മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, മന്‍ഊം ഫൈസി, വി.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.

പരപ്പനങ്ങാടി: ചിറമംഗലം മിസ്ബാഹുല്‍ ഉലൂം മദ്‌റസയില്‍ ഖബര്‍ സിയാറത്ത്, പ്രാര്‍ഥനാ സദസ്, വിജ്ഞാന സദസ്, പരിസര ശുചീകരണം എന്നിവ നടന്നു. സുബൈര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വി.സി.പി ബാവ ഹാജി അധ്യക്ഷനായി. നൗഷാദ് ചെട്ടിപ്പടി ക്ലാസെടുത്തു. പി.വി ശൈഖാലിഹാജി, എം.വി അലി, സക്കരിയ മൗലവി, മുഹമ്മദ്കുട്ടി മൗലവി, സൈതലവി ഫൈസി, അബ്ദുല്‍കരീം ദാരിമി, സൈനുദ്ധീന്‍ ദാരിമി, അലി മുസ്‌ലിയാര്‍ സംസാരിച്ചു.


പരപ്പനങ്ങാടി: അരയന്‍കടപ്പുറം മിസ്ബാഹുല്‍ ഹുദ മദ്‌റസയില്‍ സ്വദര്‍ മന്‍സൂര്‍ അശ്‌റഫി ഖബര്‍ സിയാറത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു. പുത്തന്‍കടപ്പുറം സ്വദര്‍ ഫൈസല്‍ ഫൈസി അധ്യക്ഷനായി. അബ്ദുല്‍ഹമീദ് ദാരിമി, ഹൈദര്‍ മുസ്‌ലിയാര്‍, മശ്ഹൂദ് മുസ്‌ലിയാര്‍, പി.പി നൗഷാദ് സംസാരിച്ചു. ഒട്ടുമ്മല്‍ മിസ്ബാഹുല്‍ഹുദാ ബ്രാഞ്ച് മദ്‌റസ വിദ്യാര്‍ഥികളും ഉസ്താദുമാരും ചാപ്പപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ പ്രാര്‍ഥന നടത്തി. സ്വദര്‍ ശമീം ദാരിമി, അഹ്മദ് ബാഖവി, ശറഫുദ്ദീന്‍ ഫൈസി നേതൃത്വം നല്‍കി.

പെരുവള്ളൂര്‍: പാലപ്പെട്ടിപ്പാറ മഊനത്തുദ്ദീന്‍ ഹയര്‍സെക്കന്‍ഡറി മദ്‌റസയില്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കുട്ടിഹാജി പതാക ഉയര്‍ത്തി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ഹാജി, സൈതലവി ഹാജി, ഹംസ ഹാജി, ആഷിക് ഹുദവി, അബൂബക്കര്‍ ഫൈസി, അലി മുസ്‌ലിയാര്‍ സംസാരിച്ചു.


ചെറുകുളമ്പ ശംസുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. എം.എ.ആര്‍ മൗലവി അധ്യക്ഷനായി. എം.പി സൈതലവി ഫൈസി, ലുഖ്മാന്‍ ഫൈസി, ശിഹാബ് വാഫി സംസാരിച്ചു.
താഴേകുളമ്പ് സുല്ലമുസ്സലാം മദ്‌റസയില്‍ പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.പി മുഹമ്മദ് കുട്ടി, പി. അഹമ്മദ് കുട്ടി ഹാജി, അബൂബക്കര്‍ സിദ്ദീഖ് ഫൈസി വെള്ളില സംസാരിച്ചു.
കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ സ്വദര്‍ മുഅല്ലിം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുള്ള ബാഖവി ഉദ്ഘാടനം ചെയ്തു. കോഴിക്കോടന്‍ അഹ്മദ് മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, അബ്ദു റഹീം അസ്ഹരി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  20 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  21 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  a day ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  a day ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  a day ago