ഡാറ്റാ എന്‍ട്രി ഓപറേറ്ററെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം
മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡാറ്റാ എന്‍ട്രി ഓപറേറ്ററെ പിരിച്ചുവിട്ട നടപടിക്കെതിരേ പ്രതിഷേധം. ചെറുവാടി ആലുങ്ങല്‍ സ്വദേശി തടായില്‍ ഉണ്ണികൃഷ്ണനെയാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗ തീരുമാനപ്രകാരം പിരിച്ചുവിട്ടത്. ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗ് അംഗം കെ.വി അബ്ദുറഹ്മാനും കോണ്‍ഗ്രസ് അംഗം സുജാ ടോമും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
തുടര്‍ന്ന് ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇവരുവരും ഇറങ്ങിപ്പോയി. 2009 സെപ്റ്റംബര്‍ മുതല്‍ തുടര്‍ച്ചയായി ഏഴുവര്‍ഷക്കാലം ഉണ്ണികൃഷ്ണനായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. 6-1-2010ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാലാവധി കഴിയുന്നത് വരെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ പിരിച്ചുവിടരുതെന്ന് നിര്‍ദേശമുണ്ട്.
ഉണ്ണികൃഷ്ണന് 2017 മാര്‍ച്ച് വരെ എഗ്രിമെന്റ് കാലാവധിയുണ്ടെന്നും ഇതു നിലനില്‍ക്കേയാണ് ഇയാളെ പിരിച്ചുവിട്ടതെന്നുമാണ് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നത്. പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."