HOME
DETAILS
MAL
വൈലോങ്ങരയില്‍ വാട്ടര്‍ അതോറിറ്റി വക ചതിക്കുഴി
backup
October 18 2016 | 04:10 AM
അങ്ങാടിപ്പുറം: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ശരിയാക്കുന്നതിനായി കുഴിച്ച കുഴി മാസങ്ങള്‍ പിന്നിട്ടിട്ടും മൂടാത്തത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റോഡിലൂടെ ശുദ്ധജലം ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി കുഴിയെടുക്കുകയായിരുന്നു.
അര്‍ബണ്‍ കുടിവെള്ള പദ്ധതികള്‍ വന്നുചേരുന്ന വൈലോങ്ങര ജങ്ഷനിലെ ഈ അപകട കുഴിയില്‍ നിന്ന് ശുദ്ധജലം പുറത്തേക്കൊഴുകി കൊണ്ടിരിക്കുകയാണ്. സംഭവം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായതിനാല്‍ യാത്രക്കാര്‍ക്കും ഏറെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."