HOME
DETAILS
MAL
ബിഹാറില്‍ ആര്‍.പി.എഫ് ജവാന്‍ ട്രെയിനില്‍ വെടിയേറ്റു മരിച്ചു
backup
May 14 2016 | 06:05 AM
പട്‌ന: ബിഹാറില്‍ റെയില്‍വേ രക്ഷാ സേന (ആര്‍.പി.എഫ്) ജവാന്‍ ട്രെയിനില്‍ വെടിയേറ്റു മരിച്ചു. വെടിയേറ്റ മറ്റൊരു ജവാനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ജാതരായ ആറു പേര്‍ ചേര്‍ന്നാണ് വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുഗള്‍ സാരായ്- ബക്‌സര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. അഭിഷേക് സിങ് എന്ന ജവാനാണ് കൊല്ലപ്പെട്ടത്. നന്ദ്‌ലാല്‍ യാദവ് എന്ന ജവാനെ പരുക്കുകളോടെ ഉത്തര്‍പ്രദേശിലെ വാരണാസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."