തെരഞ്ഞെടുപ്പ് പരിശോധന: തമിഴ്നാട്ടില്‍ മൂന്നു കണ്ടെയ്നറുകളിലായി 570 കോടി രൂപ പിടിച്ചെടുത്തു
തിരുപ്പതി: തമിഴ്നാട്ടിലെ തിരുപ്പതിയില്‍ പരിശോധന നടത്തുന്നതിടെ മൂന്നു കണ്ടെയ്നറുകളിലായി 570 കോടി രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. എസ്.ബി.ഐയുടെ കോയമ്പത്തൂര്‍ ശാഖയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പണം മാറ്റുകയാണെന്നാണ് കണ്ടെയ്നറിനെ അനുഗമിക്കുന്നവരുടെ വിശദീകരണം. ഇതു തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കിലും ചില കാര്യങ്ങളില്‍ സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു.
കണ്ടെയ്നറിനെ അനുഗമിച്ച കാറില്‍ ഉള്ളയാള്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലിസാണെന്നാണ് പറയുന്നത്. എന്നാല്‍ ഇയാള്‍ യൂണിഫോം ധരിച്ചിട്ടില്ല. അടിസ്ഥാനപരമായി വേണ്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും ഇതെല്ലാം ഒത്തുനോക്കുകയാണെന്നും സ്വക്വാഡ് അറിയിച്ചു.
കണ്ടെയ്നറിനെ അനുഗമിച്ച മൂന്നു കാറുകളും പരിശോധനയ്ക്ക് കൈകാണിച്ചപ്പോള്‍ നിര്‍ത്തിയില്ല. ഇതേത്തുടര്‍ന്ന് ഫഌയിങ് സ്ക്വാഡ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. അതൊരു കൊള്ള ശ്രമമാണെന്നു കരുതിയാണ് നിര്‍ത്താതെ പോയതെന്നാണ് ഇവരുടെ വിശദീകരണം.
കോയമ്പത്തൂര്‍, വിശാഖപട്ടം എസ്.ബി.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും വൈകാതെ സ്ഥലത്തെത്തുമെന്നും പൊലിസ് പറഞ്ഞു. രേഖകള്‍ കൃത്യമായി നല്കിയാല് പണം വിട്ടുനല്‍കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."