മരണാനാന്തരവും ഒ.വി വിജയനെ വേട്ടയാടി പാലക്കാട്ടുകാര്‍
പാലക്കാട്: മരണാനാന്തരവും പാലക്കാടിന്റെ ആത്മാവായ ഒ.വി വിജയനെ വേട്ടയാടുന്നു. പ്രതിമയുടെ പേരിലാണ് ഇപ്പോഴുള്ള വിവാദം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ സ്ഥാപിച്ച പ്രതിമക്ക് അനുമതി വാങ്ങിച്ചില്ലെന്ന കാരണത്താലായിരുന്നു ആദ്യ വിവാദം. പ്രതിമ നശിപ്പിക്കപ്പെട്ടതോടെ വിവാദം കത്തിപ്പടര്‍ന്നു. ഇന്നത്തെ വിവാദവും പ്രതിമയുടെ പേരില്‍തന്നെ. വിജയന്റെ ജന്മ നാടായ പാലക്കാട് കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സ്ഥാപിച്ച പ്രതിമ നഷ്ടപെട്ടു പോയിരിക്കുകയാണ്. അല്ലെങ്കില്‍ ഇത് നശിപ്പിക്കപ്പെടുകയും ചെയ്തു. പ്രതിമ എവിടെ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. പ്രതിമ സ്ഥാപിച്ച നഗരസഭക്കും സംരക്ഷിക്കാന്‍ ഉത്തരവാദിത്വ മുള്ള ജില്ലാഭരണകൂടത്തിനും ഇതറിയില്ല. ഈ ചോദ്യത്തിനുത്തരം കണ്ടെത്തെണ്ടത് പാലക്കാടിന്റെ സ്വന്തം സാഹിത്യകാരന്മാരാണ്.
വിവരാവകാശ നിയമ പ്രകാരം ഒരാള്‍ അന്വേഷിച്ചപ്പോള്‍ പ്രതിമ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടു കയോ ചെയ്‌തെന്നാണ് പറയുന്നത്.. പാലക്കാട്‌നഗരസഭ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഷാ അഡ്വര്‍ടൈസര്‍സാണ് നഗരസഭക്കുവേണ്ടി വിജയന്റെ പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ പേരില്‍ വിജയനെ പോലൊരു കലാകാരനും ലോകത്തൊരിടത്തും വേട്ടയാടപ്പെട്ട അറിവില്ല.
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന സാമാന്യ തത്വംമുറുകെ പിടിച്ച് ജന്മനാടിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ്സ് മാപ്പ് ചോദിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ യൂത്ത് കോണ്‍ഗ്രസ് ഇതിനകം തന്നെ കുറിപ്പ് ഇറക്കി കഴിഞ്ഞു.
വിഷയത്തില്‍ പൊലിസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
നഗരസഭയോ സാംസ്‌കാരിക വകുപ്പോ അടിയന്തരമായിടപ്പെട്ട് പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ജനപങ്കാളിത്തത്തോടെ പ്രതിമ നിര്‍മാണവുമായി മുന്നോട്ടു പോവും. ഇതിനുള്ള ഫണ്ട് കണ്ടെത്താനായി താഴെതട്ടില്‍നിന്നു തന്നെ യൂത്ത് കോണ്‍ഗ്രസ് ശ്രമം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."