മാധ്യമ വിലക്ക്; തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി സുപ്രിംകോടതിയില്‍
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കില്‍ തീരുമാനം ഉണ്ടാക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് ഹൈക്കോടതി സുപ്രിംകോടതിയെ അറിയിച്ചു.
കോടതികളിലെ മാധ്യമവിലക്കിനെതിരേ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ നല്കിയ ഹരജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ കോടതികളില്വന്ന് വാര്‍ത്ത ശേഖരക്കുന്നതിന് തടസ്സങ്ങളില്ല.
എന്നാല്‍ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് നാലാഴ്ച്ചത്തെ സമയം വേണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ വി. ഗിരി സുപ്രിം കോടതിയെ ബോധിപ്പിച്ചു.
ഹൈക്കോടതിയില്‍ മീഡിയാ റൂം സൗകര്യമല്ലേ എന്ന് കോടതി ചോദിച്ചു.
എന്നാല്‍ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഗണിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു.
ദീപാവലി അവധിക്കു ശേഷം നവംബര്‍ 7 കേസ് പരിഗണിക്കുമ്പോള്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് സുപ്രിംകോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ പിനാക്കി ചന്ദ്രഘോഷ്, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹാജരായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."