മേപ്പറമ്പ് ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സീറ്റു നിലനിര്‍ത്തി
പാലക്കാട്: പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് നാല്‍പ്പത്തിയെട്ടാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ഥി വി.എ. ശാന്തി 182 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച ഉഷ മുരളീധരന് 630 വോട്ടുകള്‍ നേടി. 466 വോട്ട് ലഭിച്ച യു.ഡി.എഫ് സ്വതന്ത്ര ഷാജിത ഉസൈനാണ് മൂന്നാം സ്ഥാനത്ത്.
ബി.ജെ.പിയിലെ പ്രിയ വെങ്കിടേഷ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സീറ്റ് നിലനിര്‍ത്തിയതു ബി.ജെ.പിക്ക് രാഷ്ട്രീയപരമായ നേട്ടമാണെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് നേരിയ ക്ഷീണമായി. നിലവില്‍ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ 24 അംഗങ്ങളുമായാണ് ബി.ജെ.പിയുടെ ഭരണം. സംസ്ഥാനത്ത് ആദ്യമായി ഒരു നഗരസഭയില്‍ ബി.ജെ.പി ഭരണത്തിലേറിയതു പാലക്കാട്ടാണ്. കോണ്‍ഗ്രസിന് 13, മുസ്ലിം ലീഗിന് 4, സി.പി.എമ്മിന് 9, സ്വതന്ത്രന് 1, വെല്‍ഫെയര്‍ പാര്‍ട്ടി 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ പ്രാതിനിധ്യം. 1924 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."