തുലാമഴ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ളം മുട്ടും
ഈരാററുപേട്ട: കോട്ടയം ജില്ലയില്‍ പ്രതീക്ഷിച്ചപോലെ തുലാമഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളം മുട്ടും. ജില്ലയിലും സമീപ പ്രദേശങ്ങളും അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക്.
മഴ ലഭിച്ചില്ലെങ്കില്‍ ഡിസംബര്‍ മാസത്തിനു മുന്‍പേ ജില്ലയുടെ ഭൂരിഭാഗം പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും വരള്‍ച്ചാബാധിതമാകും. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും ഒഴുകുന്ന ജില്ലയില്‍ ശുദ്ധജലം കിട്ടാക്കനിയാകുകയാണ്. ജലസ്രോതസുകളെല്ലാം മലിനമായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജില്ലയിലെ പ്രധാന ശുദ്ധജല വിതരണപദ്ധതികളെല്ലാം മീനച്ചിലാറിനെ ബന്ധപ്പെടുത്തിയാണ്. എന്നാല്‍ അനുദിനം ലിനമായിക്കൊണ്ടിരിക്കുന്നതിനാല്‍ ക്ലോറിന്‍ കലര്‍ത്തിയാണ് ജലവിതരണം നടത്തുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതി കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കാത്തതു മൂലം മിക്കയിടത്തും കുഴല്‍കിണര്‍ കുത്തിയാണ് കുടിവെള്ളം കണ്ടെത്തുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ എല്ലാംതന്നെ കാലപ്പഴക്കം മൂലം തുരുമ്പെടുത്ത് നശിച്ചു. ജില്ലയിലുടനീളം കുടിവെള്ള പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് നിത്യസംഭവവുമാണ്.
പൈപ്പുകള്‍ ആഴത്തില്‍ കുഴിച്ചിടാത്തതുമൂലം ഭാരവണ്ടികള്‍ കയറി പൈപ്പുകള്‍ പൊട്ടുന്നതും കൂടി വരുന്നുണ്ട്. ആവശ്യത്തിനു ഫണ്ടില്ലാത്തതിനാല്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും സാധിക്കുന്നില്ല. ഇത്തരത്തില്‍ ദിവസേന ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് ജില്ലയില്‍ പാഴാകുന്നത്.
ഈരാറ്റുപേട്ടയിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ എല്ലാംതന്നെ കാലപ്പഴക്കം മൂലം നശിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ട് ഈ മുന്‍സിപ്പാലിററിയില്‍ പുതിയ പദ്ധതി ആരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശൃപ്പെടുന്നു ടൗണിലെ മാലിന്യങ്ങള്‍ പേറുന്ന ഓട ചെന്നെത്തുന്നത് മീനച്ചിലാറിലേക്കാണ്.മുന്‍സിപ്പല്‍ അധികൃതര്‍ ആററിലേക്ക് മലിന ജലം ഒഴുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന്ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."