HOME
DETAILS

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 25 ശതമാനം വര്‍ധിച്ച് 201.24 കോടി രൂപയിലെത്തി

  
backup
October 25 2016 | 16:10 PM

federal-bank-153232

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 24.77 ശതമാനം വര്‍ധന കൈവരിക്കാനായതായി 2016 സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റു ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

201.24 കോടി രൂപയുടെ അറ്റാദായമാണ് സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ രേഖപ്പടുത്തിയിട്ടുള്ളത്. 474.93 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ഇക്കാലയളവില്‍ കൈവരിക്കാന്‍ ബാങ്കിനായിട്ടുണ്ട്. 41.11 ശതമാനം വര്‍ധനവാണ് പ്രവര്‍ത്തന ലാഭത്തിന്റെ കാര്യത്തില്‍ കൈവരിക്കാനായിട്ടുള്ളത്. ആകെ വരുമാനം 24.93 ശതമാനം വര്‍ധനവോടെ 987.73 കോടി രൂപയിലും എത്തിയിട്ടുണ്ട്.

പലിശ ഇനത്തിലുള്ള അറ്റ വരുമാനം 19.22 ശതമാനം വര്‍ധിച്ച് 725.24 കോടി രൂപയിലെത്തിയതായും പ്രവര്‍ത്തന ഫലം കാണിക്കുന്നു.

ആകെ വായ്പകളുടെ കാര്യത്തില്‍ ഉണ്ടായ 26.63 ശതമാനം വര്‍ധനവിന്റെ പിന്‍ബലത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 21.13 ശതമാനം വളര്‍ച്ചയോടെ 150986 കോടി രൂപയിലെത്തിയതായും പ്രവര്‍ത്തന ഫലം കാണിക്കുന്നു. ആകെ വായ്പകള്‍ 51675.89 കോടി രൂപയില്‍ നിന്ന് 65439.31 കോടി രൂപയിലേക്കാണ് എത്തിയത്. 2015 സെപ്റ്റംബര്‍ 30 ന് 73783.20 കോടി രൂപയായിരുന്ന ആകെ നിക്ഷേപങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് 86299.10 കോടി രൂപയിലെത്തിയിട്ടുണ്ട്.

ഫെഡറല്‍ ബാങ്കിന്റെ എന്‍.ആര്‍.ഇ. നിക്ഷേപങ്ങള്‍ 19.26 ശതമാനം വളര്‍ച്ചയോടെ 32459.20 കോടി രൂപയിലെത്തിയിട്ടുണ്ട്.  കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ 13.92  ശതമാനം വര്‍ധനവോടെ 26786.93 കോടി രൂപയിലെത്തിയതായും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ ആകെ വായ്പകളുടെ 2.78 ശതമാനമെന്ന നിലയില്‍ 1819.72 കോടി രൂപയാണ്. അറ്റ നിഷ്‌ക്രിയ ആസ്തികളാകട്ടെ 1.61 ശതമാനമെന്ന നിലയില്‍ 1039.74 കോടി രൂപയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago