പശ്ചിമേഷ്യയിലെ അതിനൂതന സുരക്ഷാ കേന്ദ്രം മക്കയില്‍ ഒരുങ്ങുന്നു
മക്ക: പശ്ചിമേഷ്യയിലെ ഏറ്റവും വലിയതും അതിനൂതനവുമായ സുരക്ഷാ കേന്ദ്രം മക്കയില്‍ ഒരുങ്ങുന്നു. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷാകേന്ദ്രം തുറക്കുന്നത് . കഴിഞ്ഞ വര്‍ഷം മക്കയില്‍ തുടക്കമിട്ട റോഡ് സുരക്ഷ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമിനെ ഇതില്‍ ലയിപ്പിച്ചാണ് പുതിയ പദ്ധതി വരുന്നത്. നേരത്തെ ഉണ്ടായിരുന്ന കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററിനെയാണ് ആധുനികവത്കരിച്ച് നാഷനല്‍ സെന്റര്‍ ഫോര്‍ ജോയന്റ് സെക്യൂരിറ്റി ഓപറേഷന്‍ എന്നാക്കി മാറ്റുന്നത്.
പുതിയ കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ ട്രെയിനിങ് പരിശീലനം നല്‍കി കഴിഞ്ഞു. 1600 ഓഫിസ് ഉദ്യോഗാര്‍ഥികളും പ്രൈവറ്റ് സെക്ടറിലെ തിരഞ്ഞെടുക്കപ്പെട്ടവരുമാണ് നാഷനല്‍ സെന്റര്‍ ഫോര്‍ ജോയന്റ് സെക്യൂരിറ്റി ഓപറേഷനെ നിയന്ത്രിക്കുന്നത്.
കൂടാതെ അത്യാധുനികമായ 18,000 ക്യാമറകള്‍ ഈ സെന്ററുമായി ബന്ധിപ്പിക്കും. ഇത് സദാസമയവും നിരീക്ഷിക്കാനായി വലിയ രണ്ടു സ്‌ക്രീനുകള്‍ സ്ഥാപിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സെക്യൂരിറ്റി മോണിറ്ററിങ് സംവിധാനമായിരിക്കുമിത്. തുടക്കത്തില്‍ 911 എന്ന നമ്പറിലൂടെ ഫോണ്‍ വിളികള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് തുടങ്ങുകയെങ്കിലും സമീപ ഭാവിയില്‍ വിവിധ സുരക്ഷാ മേഖലകളിലെ നമ്പറുകള്‍ മാറ്റി ഏക്രീകൃത നമ്പറിലേക്ക് മാറ്റി സംവിധാനം വിപുലപ്പെടുത്തും. ഏകീകൃത നമ്പര്‍ വരുന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആളെയും സമീപ സ്ഥലങ്ങളും നിരീക്ഷിക്കാനാകും. അത്യാഹിത ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ വിദേശത്തടക്കം ട്രൈയിനിങ് നല്‍കി കഴിഞ്ഞു. തുടക്കം മുതല്‍ ഇതുവരെയായി പല ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയം വരിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."