HOME
DETAILS

ഇന്ത്യാ-ന്യൂസിലന്‍ഡ് ബന്ധം മെച്ചപ്പെട്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

  
backup
October 28, 2016 | 3:00 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d


കൊച്ചി: ഇന്ത്യാ-ന്യൂസിലന്‍ഡ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.  നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമായെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് 5.10ന് പ്രത്യേക വിമാനത്തില്‍  നെടുമ്പാശ്ശേരിയിലെത്തിയ  അദ്ദേഹത്തെ ജില്ലാ കലക്ടര്‍ കെ.മുഹമ്മദ് വൈ. സഫിറുള്ള, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ കുര്യന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എ.എം ഷബീര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന പുതിയ ഇന്റര്‍നാഷനല്‍ ടെര്‍മിനല്‍ ടി ത്രി അദ്ദേഹം സന്ദര്‍ശിച്ചു.
ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വയര്‍ ബെല്‍റ്റുകളും എക്‌സ്‌റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്‍ കീ എത്തിയത്.
രാജ്യത്താദ്യമായി കളര്‍ സി.ടി സ്‌കാനറുപയോഗിച്ച് രണ്ടാം ഘട്ട ബാഗേജ് സ്‌ക്രീനിങ് നടത്തുന്ന സംവിധാനമാണ് ടി ത്രി യില്‍ ഒരുക്കിയിട്ടുള്ളത്. ഭാര്യ ബ്രൊണാഹ് കീ, ഇന്ത്യയിലെ ന്യൂസിലന്റ് ഹൈക്കമ്മിഷണര്‍ ഗ്രേയം മോര്‍ട്ടന്‍, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജീവ് കോലി എന്നിവര്‍ ഉള്‍പ്പെടെ 81 അംഗ പ്രതിനിധി സംഘം ന്യൂസിലന്‍ഡ്  പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം

Kerala
  •  18 days ago
No Image

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Kerala
  •  18 days ago
No Image

ബഹ്‌റൈന്‍: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി നീട്ടും; നിലവിലെ ആനുകൂല്യങ്ങള്‍ ഇങ്ങനെ; ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ചചെയ്യും

bahrain
  •  18 days ago
No Image

കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  18 days ago
No Image

ടിക്കറ്റ് വേണ്ട, തടസ്സവുമില്ല... ഒന്നും അറിയണ്ട; ദുബൈയിലും അബുദബിയിലും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍

uae
  •  18 days ago
No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  19 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  19 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  19 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  19 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  19 days ago