HOME
DETAILS

പൊതുമാപ്പ് കാലാവധിക്ക് ശേഷം തുടരുന്നവര്‍ക്കെതിരേ ഖത്തറില്‍ കടുത്ത നടപടി

  
backup
October 31 2016 | 02:10 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6

ദോഹ: പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടിക്ക് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സെര്‍ച്ച് ആന്റ് ഫോളോഅപ്പ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ജാബര്‍ ലബ്ദയെ ഉദ്ധരിച്ച് പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്നിന് അപ്പുറം നീട്ടാന്‍ സാധ്യതയില്ലെന്നും മൂന്ന് മാസമെന്നത് ദൈര്‍ഘ്യമേറിയ കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബര്‍ ഒന്നു മുതലാണ് അനധികൃത താമസിക്കാര്‍ക്കു പിഴകൂടാതെ രാജ്യം വിടാന്‍  സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്കുള്ള പൊതുമാപ്പിന്റെ കാലാവധി ഡിസംബര്‍ ഒന്നിനാണ് അവസാനിക്കുന്നത്.
ഇതിനകം വ്യത്യസ്ത രാജ്യക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ് ആനുകൂല്യം തേടിയെത്തിയത്. ഇന്ത്യക്കാരില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ അറിയിച്ചിരുന്നു. രണ്ടു മാസത്തിനിടെ നൂറോളം ഇന്ത്യക്കാര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ വലിയൊരു ഭാഗം മലയാളികളാണ്.
8000 മുതല്‍ 10,000 വരെ അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ ഖത്തറിലുണ്ടാവുമെന്ന് നേരത്തേ എംബസി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിന് വ്യാപക കാംപയ്ന്‍ നടത്താനുള്ള ഒരുക്കത്തിലാണ് എംബസി.
ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. 10 മുതല്‍ 20 വര്‍ഷം വരെ നാട്ടില്‍ പോകാത്തവരും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
പാസ്‌പോര്‍ട്ട്, മറ്റു രേഖകള്‍, വിമാന ടിക്കറ്റ് ഇല്ലാത്തതിനാല്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കാത്തവരും ഉണ്ട്. ഇത്തരക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതിന് പ്രവാസി സംഘടനകളുടെ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ചില കേസുകളില്‍ മാനുഷിക പരിഗണന നല്‍കുമെന്ന് ലെബ്ദ പറഞ്ഞു.
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമൂഹിക, സുരക്ഷാ, സാമ്പത്തിക ഭീഷണിയാണെന്ന് കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മൂന്നു വര്‍ഷത്തെ തടവും 50,000 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ. അനധികൃത താമസക്കാരെ ജോലിക്ക് വയ്ക്കുന്ന കമ്പനികളും വ്യക്തികളും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  5 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  5 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  5 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  5 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  5 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  5 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  5 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  5 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  5 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  5 days ago