ഇന്ത്യയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ: ഡീന്‍ കുര്യാക്കോസ്
പേരാമ്പ്ര: മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം പഠനക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. രണ്ടുവര്‍ഷം പിന്നിട്ട മോദി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്തെ ഇടതുഭരണത്തിന് അധികം ആയുസില്ലെന്നതിന്റെ തെളിവാണ് നാലു മാസത്തിനുള്ളില്‍ ഒരു മന്ത്രി രാജിവച്ചതെന്നും ഡീന്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ജിതേഷ് പാലേരി അധ്യക്ഷനായി.
വിദ്യാ ബാലകൃഷ്ണന്, കെ.കെ വിനോദന്‍, സത്യന് കടിയങ്ങാട്, ഇ.വി രാമചന്ദ്രന്, രാജന് മരുതേരി, പി.കെ രാഗേഷ്, ജിതേഷ് മുതുകാട്, കാവില്‍ പി. മാധവന്, ഇ.ടി സരീഷ്, എന്‍.പി വിജയന്, സൈറാബാനു, പ്രകാശന് കന്നാട്ടി, പുതുക്കോട്ട് രവി, എസ് സുനന്ദ്, കെ.വി രാഘവന്, അരുണ്‍ പെരുമന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."