HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്; അര്‍ഹതപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്
backup
October 31 2016 | 20:10 PM
പെരുമണ്ണ: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ത്ത് കേരളത്തിലെ സ്റ്റാറ്റിയുട്ടറി റേഷനിങ്ങ് സമ്പ്രദായം നിര്‍ത്തലാക്കാനുള്ള കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഗുഢശ്രമം ഉപേക്ഷിക്കണമെന്നും അര്‍ഹതപ്പെട്ടവരെ മുഴവന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. മൊയ്തീന് ആവശ്യപ്പെട്ടു.
പെരുമണ്ണ മണ്ഡലം നാല്, അഞ്ച്, പതിനൊന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമണ്ണയിലെ റേഷന്‍ ഷാപ്പിന് മുമ്പില്‍ നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ഗ്രാമ പഞ്ചായത്തംഗം കെ. ബാലന് അധ്യക്ഷനായി.
ദിനേശ് പെരുമണ്ണ, എ.ഷിയാലി, എം.എ പ്രഭാകരന്, ഹരിദാസ് പെരുമണ്ണ, ഉഷ നാരായണന്, കെ.ആര് വിനോദിനി, കെ.കെ ഷമീര്‍, കെ.ഹമീദ്, സി. സെയ്തലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."