പച്ചക്കറി വികസന പദ്ധതി: പുരസ്ക്കാര തിളക്കവുമായി ഇടുക്കി
തൊടുപുഴ: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ പുരസ്ക്കാര തിളക്കവുമായി ഇടുക്കി ജില്ല.
10 സംസ്ഥാന അവാര്‍ഡുകളില്‍ എഴും ഇടുക്കിക്കാണ്. മികച്ച വിദ്യാര്‍ഥി ഒന്നാം സമ്മാനം( 25000 രൂപ)ശ്രദ്ധ മരിയ സജി, ഹോളിഫാമിലി യു.പി സ്കൂള്‍, കിളിയാര്‍കണ്ടം, കാമാക്ഷി., മികച്ച സ്കൂള്‍ രണ്ടാംസമ്മാനം (15000 രൂപ) സ്നേഹസദന്‍ സ്പെഷല്‍ സ്കൂള്‍, വള്ളക്കടവ്, കട്ടപ്പന, മികച്ച സ്ഥാപന മേധാവി രണ്ടാം സമ്മാനം(15000 രൂപ) ലിജി വര്‍ഗ്ഗീസ്, ഹോളി ക്യൂന്‍സ് യു.പി സ്കൂള്‍, രാജകുമാരി, മികച്ച സ്വകാര്യ സ്ഥാപനം ഒന്നാംസമ്മാനം( 25000 രൂപ)മാര്‍ ബസേലിയസ് കൃസ്റ്റ്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി, പീരുമേട്, മികച്ച പൊതു സ്ഥാപനം ഒന്നാം സമ്മാനം( 25000 രൂപ)സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിത്തിരപുരം, മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം സമ്മാനം(25000 രൂപ) പ്രിന്‍സ് മാത്യു, എ.ഡി.എ നെടുങ്കണ്ടം, മികച്ച കൃഷി അസിസ്റ്റന്റ് രണ്ടാം സമ്മാനം(15000 രൂപ) പി.യു സജിമോന്‍, കൃഷി അസിസ്റ്റന്റ്, നെടുങ്കണ്ടം എന്നിവയാണു ജില്ലക്ക് ലഭിച്ച പുരസ്ക്കാരങ്ങള്‍. അഞ്ചിന് രാവിലെ 11ന് തൊടുപുഴയില്‍ നടക്കുന്ന അഗ്രിടെക്കില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അവാര്‍ഡു വിതരണം നടത്തും. ജൈവ കാര്‍ഷിക ഗ്രാമങ്ങള്ക്കുളള ജില്ലാതല അവാര്‍ഡും മന്ത്രി നല്‍കും. ജില്ലയില്‍ ഒന്നാം സ്ഥാനം ഇടമലക്കുടി പഞ്ചായത്തിനും രണ്ടാം സ്ഥാനം പെരുവന്താനത്തിനും മൂന്നാം സ്ഥാനം കുമളിക്കുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."