HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് ശയന പ്രദിക്ഷണം നടത്തി
backup
November 01 2016 | 03:11 AM
അടിമാലി : രാജഭരണകാലത്ത് നിര്‍മിച്ച നേര്യമംഗലം മൂന്നാര്‍ റോഡായ ദേശീയപാത 49 നെ തകര്‍ക്കുവാന്‍ വനപാലകര്‍ നടത്തുന്ന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയപാതാ ആറാം മൈലില്‍ ശയന പ്രദിക്ഷണ സമരം നടത്തി.അടിമാലി ഇരുമ്പുപാലം കമ്മറ്റികളുടെ നേതൃത്വത്തിലായിരുന്നു സമരം.
സമരം ഐന്‍.ടി.യു.സി ദേശീയ സമിതി അംഗം ബാബൂ പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ദേശീയപാത വികസനത്തില്‍ ഇടപെടേണ്ട എം.പിയും എം.എല്‍.എയും ഇതിന് പരിഹാരം കാണുവാന്‍ ശ്രമിക്കാതെ മാറി നില്‍ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചടങ്ങില്‍ ബിനു കെ തോമസ് അധ്യക്ഷത വഹിച്ചു.ജോര്‍ജ്ജ് തോമസ്,എം.ഐ ജബ്ബാര്‍,കെ.പി ബേബി, ഇന്‍ഫന്റ് തോമസ്, എം.എ അന്‍സാരി,മത്തായി തോമസ്, ജസ്റ്റിന് കുളങ്ങര, എന്‍ മനീഷ്, ജി കൃഷ്ണമൂര്‍ത്തി, കെ.എം നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."