മക്കയിലേക്ക് മിസൈല്‍: ഇറാന്‍ പരമോന്നത നേതാവിന്റെ ഉത്തരവ് പ്രകാരമെന്ന് വെളിപ്പെടുത്തല്‍
റിയാദ്: മക്കയെ ലക്ഷ്യമാക്കി യമനിലെ സഅദയില്‍ നിന്നും സ്‌കഡ് മിസൈല്‍ വിക്ഷേപിച്ചത് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനിയുടെ കല്‍പനപ്രകാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇറാനിയന്‍ നാഷണല്‍ റസിസ്റ്റന്‍സ് കൗണ്‍സില്‍ മേധാവി മറിയം റജൗവി ആണ് പാരീസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മക്ക മിസൈല്‍ ആക്രമണത്തിനു യമനില്‍ മേല്‍നോട്ടം വഹിച്ചത് ഖുദ്‌സ് സൈന്യമാണ്. ഇറാനിയന്‍ ശീഈ നേതൃത്വം മക്ക ആക്രമിക്കാന്‍ പദ്ധതിയൊരുക്കുന്നത് ഇതാദ്യമല്ലെന്നും ഇവര്‍ പറഞ്ഞു. 1986 ല്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ സഊദി സൈന്യം പിടിച്ചെടുക്കുകയായിരുന്നു. 1987 ല്‍ ഹാജിമാര്‍ക്കിടയില്‍ കലാപമുണ്ടാക്കി 400 ഇറാനിയന്‍ ഹാജിമാരുടെ മരണത്തിനിടയാക്കിയതും ഇവരാണെന്നും പിന്നീട് തെളിഞ്ഞതാണ്.
ശീഈ ആരാധനാലയങ്ങള്‍ തന്നെ തകര്‍ക്കാന്‍ മടിയില്ലാത്തവരാണ് ഇറാനിയന്‍ നേതൃത്വമെന്നും ഇറാനിലെയും ഇറാഖിലെയും പള്ളികളിലെ സ്‌ഫോടനങ്ങള്‍ ചൂണ്ടി കാട്ടി ഇവര്‍ പറഞ്ഞു. സംഘര്‍ഷം നടക്കുന്ന യമനിലേക്ക് ആയുധങ്ങളുമായി പോകുന്ന അഞ്ചു ഇറാന്‍ കപ്പലുകള്‍ യു എസ് സൈന്യം പിടിച്ചെടുത്തതിന് പിന്നില്‍ ഇറാനാണെന്നും മറിയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."