HOME
DETAILS

മൂലത്തറ റിസര്‍വോയര്‍ തകര്‍ന്നതിനുപിന്നില്‍ ഉദ്യോഗസ്ഥ വീഴ്ചയെന്ന് കര്‍ഷകര്‍

  
backup
November 07 2016 | 02:11 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8b%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0

പാലക്കാട്: മൂലത്തറ റെഗുലേറ്റര്‍ മൂന്നു തവണ തകര്‍ന്നതിനുപിന്നില്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കര്‍ഷകര്‍. ആളിയാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് 1979,1992, 2009 കാലയളവിലാണ് റെഗുലേറ്റര്‍ തകര്‍ന്നത്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നതിനാലാണ് തകര്‍ന്നതെന്ന് പറഞ്ഞ് കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടിതപ്പിയെങ്കിലും യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, തങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ആളിയാറിലെ മുഖ്യ ഷട്ടര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്ന് 100 മീറ്റര്‍ അകലെയാണ് സംയുക്ത ജല ക്രമീകരണ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസ് സ്ഥിതിചെയ്യുന്നത്. ഇവിടെ രാത്രിയും പകലും ഡ്യൂട്ടി ചെയ്യാന്‍ 12 ജീവനക്കാരുണ്ട്. ആളിയാറില്‍ നിന്ന് വെള്ളം തുറന്നുവിട്ടാല്‍ മണക്കടവില്‍ എത്താന്‍ ചുരുങ്ങിയത് പത്ത് മണിക്കൂര്‍ എടുക്കും.
ഈ സമയത്തിനുള്ളില്‍ ആളിയാറിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മൂലത്തറയിലെ ജീവനക്കാരെ അറിയിക്കാന്‍ കഴിയുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മൂന്നു തവണയും രാത്രിയിലാണ് റെഗുലേറ്റര്‍ തകര്‍ന്നത്.
1979 ല്‍ തകര്‍ന്നപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നന്നാക്കി. പിന്നീട് ഇടത്, വലത് കനാലുകളിലേക്കും പുഴയിലേക്കും ജലവിതരണം കൃത്യമാക്കാന്‍രണ്ട് കോടിയോളം ചെലവഴിച്ച് വിയറും നിര്‍മിച്ചു. 2009ല്‍ തകര്‍ന്നപ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് കേടായ ഭാഗം നന്നാക്കി. അന്നത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടത്.
ഇക്കാര്യങ്ങളെ കുറിച്ച് യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കണമെന്ന് ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജലസേചന വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും വാങ്ങിച്ചെടുക്കാനോ പറമ്പിക്കുളം ആളിയാര്‍ കരാര്‍ 60 വര്‍ഷമായിട്ടും പുതുക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
30 വര്‍ഷം കഴിയുമ്പോള്‍ കരാര്‍ പുതുക്കണമെന്നാണ് വ്യവസ്ഥ. ഇതിനിടയില്‍ കേരളത്തിന് അവകാശപ്പെട്ട ജലം വാങ്ങിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതിനെപ്പറ്റി വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  16 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  16 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  16 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  16 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  16 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  16 days ago