പൗരാവകാശ രേഖ പ്രകാശനം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു
അങ്കമാലി: നഗരസഭ പൗരാവകാശ രേഖ പ്രകാശനം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. നഗരസഭയില്‍ നിന്ന് പൗരന്‍മാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍, അവയുടെ വ്യവസ്ഥകള്‍, സേവനം ലഭിക്കുന്ന സമയപരിധി എന്നിവ വിവരിച്ചു കൊണ്ട് കൗണ്‍സില്‍ അംഗീകരിച്ച് പ്രസിദ്ധപെടുത്തുന്ന ഒരു പത്രികയാണ് പൗരാവകാശ രേഖ എന്ന് മുനിസിപ്പാലിറ്റി ആക്ടില്‍ വിവരിച്ചിട്ടുണ്ട്.
എന്നാല്‍ അങ്കമാലി നഗരസഭയില്‍ ഇപ്പോള്‍ പ്രകാശനം ചെയ്ത പൗര പ്രകാശന രേഖ ഇതൊന്നും പാലിക്കാതെയാണ് പ്രകാശനം ചെയ്തന്നെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ചടങ്ങ് ബഹീഷ്‌കരിച്ചത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച രേഖയുടെ കരട് പോലും കൗണ്‍സിലില്‍ കാണിച്ചിട്ടില്ലയെന്ന് മാത്രമല്ല രേഖയെ പറ്റി കൗണ്‍സിലര്‍മാര്‍ക്ക് യാതൊരറിയിപ്പും നല്‍കിയിട്ടില്ലയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും കൗണ്‍സിലിന്റെ അംഗീകാരമില്ലാതെയും ഏകപക്ഷീയമായി ചട്ടവിരുദ്ധമായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം ഈ രേഖ പ്രകാശനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സേവനങ്ങള്‍ വരെ നഗരസഭയുടെതെന്ന രീതിയില്‍ പൗരാവകാശ രേഖയില്‍ ഉള്‍പ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപിക്കലാണ് ഇപ്പോള്‍ നടന്നിട്ടുള്ളത് നഗരസഭയില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങളും അവയുടെ വിശിദ വിവരങ്ങളും മാത്രമാണ് രേഖയില്‍ ഉള്‍പ്പെടുത്തേണ്ടത്.
നഗരസഭയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കാവുന്ന സേവനങ്ങളെ പറ്റി മാത്രം വിശദികരിക്കേണ്ട പൗരാവകാശ രേഖയില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ചട്ടവിരുദ്ധമായി ചേര്‍ത്തിരിക്കുകയാണന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കൗണ്‍സിലര്‍മാരായ റീത്താ പോള്‍, ടി ടി ദേവസിക്കുട്ടി, റെജി മാത്യു, അഡ്വ.സാജി ജോസഫ്, ബാസ്റ്റിന്‍ ഡി പാറയ്ക്കല്‍, കെ ആര്‍ സുബ്രന്‍, എം എ സുലോചന, ഷെല്‍ സി ജിന്‍സന്‍, ബിനി ബി നായര്‍, വര്‍ഗീസ് വെമ്പിളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."