അസീസ്ദാരിമിയുടെ കുടുംബത്തിന് സമാഹരിച്ച തുക ഏല്‍പ്പിക്കുക
തരുവണ: സമസ്തയുടെയും പോഷക ഘടകങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനും തരുവണ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സദര്‍ മുഅല്ലിമുമായിരുന്ന അബ്ദുല്‍ അസീസ് ദാരിമി നിര്യാതനായിട്ട് ആറുമാസം തികയുന്നു. 13 വയസ്സിനും രണ്ട് വയസ്സിനും ഇടയിലുള്ള നാല് പിഞ്ചുകുട്ടികളും ഭാര്യയും ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത്.
സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനിടയിലായിരുന്നു ദാരിമിയുടെ വിയോഗം. ഇടതടവില്ലാതെ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നിന്നപ്പോഴും സ്വന്തമായി ഒന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതിനിടയിലാണ് പെട്ടെന്ന് അസുഖബാധിതനായത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഭീമമായ സംഖ്യ ചികിത്സക്ക് വേണ്ടിയും വന്നു.
ഉദാരമനസ്‌കനായ ഒരു സഹോദരന്റെ കാരുണ്യത്താല്‍ ഈ കുടുംബത്തിനായി ഒരു വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. തരുവണ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍കൈയ്യെടുത്ത് ദാരിമിയുടെ വിധവക്കും കുട്ടികള്‍ക്കും നിത്യ ചിലവിനും വിദ്യാഭ്യാസത്തിനുമുള്ള മാര്‍ഗമെന്ന രീതിയില്‍ പല പദ്ധതികളും ആസൂത്രണം ചെയ്ത് വരികയാണ്.
ആയതിനാല്‍ ഈ പദ്ധതികളുമായി മുഴുവന്‍ ദീനീ സ്‌നേഹികളും സഹകരിക്കണമെന്നും ദാരിമിയുടെ ചികിത്സക്കായി മഹല്ലത്തുകളില്‍ നടത്തിയ കലക്ഷന്‍ തരവണ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പേരില്‍ തരുവണ കനറ ബാങ്ക് ബ്രാഞ്ചില്‍ ആരംഭിച്ച 5011101001872. ഐ.എഫ്.എസ്.സി കോഡ്: സി.എന്‍.ആര്‍.ബി 0005011 എന്ന നമ്പറില്‍ അയച്ച് ഈ കുടുംബത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605055059.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."