HOME
DETAILS
MAL
വി.എസിന്റെ ആവശ്യം തള്ളി; ഒാഫിസ് ഐ.എം.ജിയില്‍ തന്നെ
backup
November 11 2016 | 23:11 PM
തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മിഷന്റെ ഓഫിസ് സെക്രട്ടേറിയറ്റ് അനക്സില്‍ വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി. ഓഫിസ് നേരത്തേ നിശ്ചയിച്ചതുപോലെ ഐ.എം.ജിയില്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഭരണപരിഷ്ക്കാര കമ്മിഷന് ഓഫിസ് നല്കുന്നതു സംബന്ധിച്ച് ചീഫ്സെക്രട്ടറി അഭിപ്രായം ആരാഞ്ഞ സാഹചര്യത്തിലാണ് മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ഐ.എം.ജിയില്‍ ഓഫിസും മറ്റുസൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷംരൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതിനുള്ള കരാറും നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഓഫിസ് ഐ.എം.ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."