സി.പി.എം വനിതാ സംഘടന ശരീഅത്തിനെ ചോദ്യം ചെയ്യുന്നു: ഹൈദരലി തങ്ങള്‍
കോഴിക്കോട്:സി.പി.എമ്മിന്റെ മഹിളാ സംഘടന മുസ്‌ലിം സമുദായത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനെന്ന അവകാശവാദത്തോടെ പുറത്തുവിട്ട പ്രഖ്യാപനങ്ങള്‍ ശരീഅത്തിനെ ചോദ്യം ചെയ്യുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ വരാന്‍ മുസ്‌ലിം സമുദായത്തിന്റെ കൂടെയാണെന്ന് പറയുകയും അധികാരത്തിലെത്തിയാല്‍ അവര്‍ക്കെതിരായ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കാപട്യമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ചാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യാ രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ നമ്മളെല്ലാവരും അഭിമാനം കൊള്ളുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വം ഇല്ലാതാക്കാന്‍ ബി.ജെ.പി തയാറാക്കിയ അജണ്ടയെ മതേതര സംഘടനകള്‍ തിരിച്ചറിയേണ്ട സന്ദര്‍ഭമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ എം.എല്‍.എ മാരായ പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി അബ്ദുല്‍ ഹമീദ്, അഡ്വ.എം ഉമ്മര്‍, പി. ഉബൈദുല്ല, ടി.വി ഇബ്രാഹീം, പി.ബി അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുല്ല, സി.ടി അഹമ്മദലി, നേതാക്കളായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുല്‍ സലാം ഹാജി, കെ.കുട്ടി അഹമ്മദ് കുട്ടി, സി മോയിന്‍കുട്ടി, എം.സി മായിന്‍ഹാജി, അഡ്വ.പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ്.ഹംസ, സി.പി ബാവ ഹാജി, അഡ്വ. യു.എ ലത്തീഫ്, അബ്ദുറഹിമാന്‍ കല്ലായി, അഹമ്മദ്കുട്ടി ഉണ്ണികുളം, ഖമറുന്നിസ അന്‍വര്‍, ചെര്‍ക്കളം അബ്ദുല്ല, യു.സി രാമന്‍, സി.പി ചെറിയ മുഹമ്മദ്, ഉമര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ.എസ് കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.പി താഹിര്‍, സി.പി.എ അസീസ്, പി.എ അഹമ്മദ്, കബീര്‍, റശീദ് ആലയാല്‍, സി.എച്ച് ഇഖ്ബാല്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുറഹിമാന്‍, ജലാല്‍ പൂതക്കുഴി, എം.എ സമദ്, കെ.എ നജീബ്, അഷ്‌റഫ് മാടാന്‍, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ് സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."