ജനദ്രോഹകരമായ പരിഷ്‌കാരങ്ങളെ ജനം തള്ളിക്കളയും: പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍
വെട്ടത്തൂര്‍: രാജ്യത്ത് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത പരിഷ്‌ക്കാരങ്ങള്‍ ജനം തള്ളിക്കളയുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
വെട്ടത്തൂരില്‍ കാപ്പ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കമ്മിറ്റി ഭൂരഹിതരായ രണ്ടു കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ ആധാര കൈമാറ്റവും ലീഗ് പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. അയ്യപ്പന്‍ കോണാട്, ഉസ്മാന്‍ താമരത്ത്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുജീബ് കാടേരി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രദേശത്തെ ഇറയത്ത് ഹമീദ്, കുരിക്കള്‍ കുട്ടി ഹസന്‍ എന്നിവര്‍ക്കാണ് അഞ്ചു സെന്റ് വീതം ഭൂമി നല്‍കിയത്. മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഹാജി, കെ.ഇബ്‌റാഹീം മാസ്റ്റര്‍, എ.ഹകീം മാസ്റ്റര്‍, കാപ്പുങ്ങല്‍ ഉമ്മര്‍, കെ.അഷ്‌റഫ്, സി.പി.അബ്ദുള്ള, പി.മജീദ്, വി.പി.അഷ്‌റഫ്, എന്‍.ഹബീബ് മാസ്റ്റര്‍, ആമിര്‍ അറബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."