കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവ് വാക്ക്‌വേ കേന്ദ്രീകരിച്ച് ആളുകളെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയിരുന്ന കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. മുളന്തുരുത്തി എലിയറ്റില്‍ വീട്ടില്‍ ജിത്തു(ഷട്ടര്‍ ഉണ്ണി- 20)വിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസും ഷാഡോപൊലിസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. മറൈന്‍ഡ്രൈവില്‍ എത്തുന്നവരോട് പരിചയം നടിച്ച് ഫോണ്‍ വിളിക്കാനെന്ന വ്യജേന മൊബൈല്‍ ഫോണ്‍ വാങ്ങുകയും കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി.
കൂടാതെ രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് എത്തുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണവും മറ്റും അപഹരിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്നും സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഉര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
സ്‌പെഷല്‍ ബ്രഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി വിജയന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സെന്‍ട്രല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കര്‍, ഷാഡോ സബ്ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈ, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ആന്റണി, പ്രസാദ്, വിനോദ്, വേണു, യുസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കേരളോത്സവം
സമാപിച്ചു
നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. നാല് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്.
അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ കുറ്റിപ്പുഴ സി.ആര്‍.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടിലും ഐരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, കുത്തിയതോട് സെന്റ് തോമസ് ചര്‍ച്ച് ഗ്രൗണ്ട്, ചുങ്കം ഗ്രൗണ്ട്, കടുവക്കാവ് അമ്പലം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സ്‌പോര്‍ട്ട്‌സ്, ഗെയിംസ് മത്സരങ്ങളും, കുന്നുകര ജെ.ബി.എസ് സ്‌ക്കൂളില്‍ കലാമല്‍സരങ്ങളും നടന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."