HOME
DETAILS
MAL
പിണറായിയില്‍ ആഹ്ലാദ പ്രകടനത്തിനു നേരേ ബോംബേറ്: സി.പി.എം പ്രവര്ത്തകന് വാഹനംതട്ടിമരിച്ചു
backup
May 19 2016 | 11:05 AM
കണ്ണൂര്‍: പിണറായിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനു നേരേ ബോംബേറ്. ബോംബ് സ്ഫോടനത്തിനിടെ വാഹനം തട്ടി സി.പി.എം പ്രവര്ത്തകന് മരിച്ചു. ചേരിക്കല്‍ സ്വദേശി രവിയാണ് മരിച്ചത്.
വൈകുന്നേരം നാലോടെ പുത്തന്‍കണ്ടം പള്ളിക്കുണ്ടം അംഗന്‍വാടിക്കു സമീപമാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരേ ബോംബേറുണ്ടായത്. ബോംബേറില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപതരിയില് പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് തലശ്ശേരി ഡി.വൈ.എസ്.പി ഷാജു പോളിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി. ആക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."