യുവാവിനെ ജാമ്യത്തിലിറക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയെന്ന്
ശാസ്താംകോട്ട: ഭരണിക്കാവിന് സമീപത്ത് വച്ച് പൊലിസ് പിടികൂടിയ യുവാവിനെ ജാമ്യത്തിലിറക്കാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കളെ ശാസ്താംകോട്ട പൊലിസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ബുധനാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. രാത്രി ഏഴോടെ ഭരണിക്കാവില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിത്തുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് ബാബു, കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം എം.വി ശശികുമാരന്‍ നായര്‍ എന്നിവരോട് എസ്.ഐ മോശമായി പെരുമാറുകയും മുന്‍വിരോധമുണ്ടായിരുന്ന ദിനേശ് ബാബുവിനോട് പ്രകോപിതനാവുകയും ഇവരെ പിടിച്ചു തള്ളുകയും ചെയ്തതായും പറയുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കെ.എസ് .യു നേതാക്കളായ സനുലാല്‍, അരുണ്‍ ചന്ദ്രന്‍, ജിതിന്‍ എന്നിവരെ പിടിച്ച് ലോക്കപ്പിലിട്ട് പൂട്ടുകയും ചെയ്തതോടെ സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കൂട്ടമായി സ്റ്റേഷനിലെത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. രാത്രി വൈകി ശാസ്താംകോട്ട സി.ഐ എത്തുകയും അനാവശ്യമായി നേതാക്കളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാമെന്നും അര്‍ദ്ധരാത്രി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യിക്കാനുള്ള എസ്.ഐയുടെ നടപടി പിന്‍വലിപ്പിക്കാമെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ ശാന്തരായി. ഇന്നലെ രാവിരെ 11 ഓടെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ നേതാക്കളെ റിമാന്റ് ചെയ്തു. ഇവരെ ജയിലില്‍ കൊണ്ടുപോകാനുള്ള വാഹനം പിന്നീട് യൂത്ത്‌കോണ്‍ഗ്രസുകാര്‍ തടഞ്ഞതും സംഘര്‍ഷത്തിനിടയാക്കി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."