HOME
DETAILS

വീട്ടുമുറ്റത്ത് ആപ്പിള്‍മരം കായ്ച്ചു

  
backup
November 18, 2016 | 10:04 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d


നെട്ടുര്‍: തണുപ്പുള്ളിടത്ത് കായ്ക്കുന്ന ആപ്പിള്‍ നെട്ടുരിലെ വിട്ടുമുറ്റത്തും കായ്ച്ചു. നെട്ടൂര്‍ നോര്‍ത്ത് തിരുനിലത്ത് സുധീറിന്റെ വീട്ടുമുറ്റത്താണ് 20 അടിയോളം ഉയരവും 15 സെന്റിമീറ്റര്‍ വണ്ണവുമുള്ള നാല് വര്‍ഷം പ്രായവുമുള്ള ആപ്പിള്‍ മരം കായ്ച്ചത്.
വ്യാപാരി വ്യവസായ ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റ് സെക്രട്ടറിയാണ് സുധീര്‍. നാല് വര്‍ഷം മുമ്പ് സമിതിയുടെ പഠന ക്യാംപില്‍ പങ്കെടുക്കാനായി മൈസൂറില്‍ ചെന്നപ്പോഴാണ് ഒരടി പൊക്കവും രണ്ട് ഇലകളും മാത്രമുള്ള ആപ്പിള്‍ തൈവില്‍പനക്ക് വച്ചിരിക്കുന്നത് കണ്ടത്. അവിടെ നിന്നും വാങ്ങിയ ചെടിയാണു വീട്ടുമുറ്റത്ത് നട്ടത്.ആദ്യത്തെ ഒരു വര്‍ഷംചാണകവും ചാരവും വളമായി നല്‍കി. രാവിലേയും വൈകിട്ടും വെള്ളം ഒഴിക്കുകയും ചെയ്തു.
കായ്ക്കുമെന്നു പ്രതീക്ഷയില്ലാതിരുന്നതിനാല്‍ പിന്നീട് വളമോ വെള്ളമോ നല്‍കിയില്ല. എന്നാല്‍ കായ് വിരിഞ്ഞതോടെ കൂടുതല്‍ പരിചരണം നല്‍കി മരം സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് സുധീര്‍.
ആപ്പിളിന് പുറമെ മുന്തിരി, ഓറഞ്ച്, ചൈനീസ് ഓറഞ്ച്, ധാരാളമായി വിളവ് ലഭിക്കുന്ന കുറ്റി കുരുമുളക് തുടങ്ങിയവയും വീട്ടുവളപ്പിലുണ്ട്. മരട് കൃഷിഭവന്റെ സഹായത്തോടെ ഇപ്പോള്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സുധീര്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്

National
  •  2 days ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ഇനി കുപ്പിവെള്ളം കിട്ടും; അതും വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍; മൂന്ന് രൂപ ജീവനക്കാര്‍ക്കു നല്‍കും

Kerala
  •  2 days ago
No Image

ഡയാലിസിസിനെ തുടർന്ന് അണുബാധയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് പേർ മരിച്ചു

Kerala
  •  2 days ago
No Image

സൊമാറ്റോ, സ്വിഗ്ഗി പുതുവത്സര ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു

National
  •  2 days ago
No Image

ന്യൂ ഇയറില്‍ ന്യൂയോര്‍ക്കിന് ന്യൂ മേയര്‍; മംദാനിയുടെ സത്യപ്രതിജ്ഞ ഖുര്‍ആന്‍ കൈകളിലേന്തി

International
  •  2 days ago
No Image

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചയാള്‍ 28 വര്‍ഷത്തിനു ശേഷം എസ്‌ഐആര്‍ രേഖകള്‍ ശരിയാക്കാന്‍ തിരിച്ചെത്തി;  മുസാഫര്‍ നഗറില്‍ വൈകാരിക നിമിഷങ്ങള്‍

National
  •  2 days ago
No Image

റേഷൻ വിതരണത്തിൽ മാറ്റം: നീല, വെള്ള കാർഡുകൾക്ക് ആട്ട പുനഃസ്ഥാപിച്ചു; വെള്ള കാർഡിന് അരി കുറയും

Kerala
  •  2 days ago
No Image

വി.ഐ'ക്ക് വന്‍ ആശ്വാസം: 87,695 കോടി രൂപയുടെ കുടിശ്ശിക മരവിപ്പിച്ചു

National
  •  2 days ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീട് നൽകുന്നതിനെതിരെ ബിജെപി; പിന്നിൽ കേരളത്തിൽ നിന്നുള്ള സമ്മർദ്ദമെന്ന് ആരോപണം

National
  •  2 days ago
No Image

സൗദിയില്‍ എല്‍.പി.ജി ഗ്യാസ് വില കൂട്ടി, ഡീസല്‍ വിലയിലും വര്‍ധനവ്

Saudi-arabia
  •  2 days ago